Get Updates
Get notified of breaking news, exclusive insights, and must-see stories!

2വയസ്സുകാരിയുടെ വൃക്കയില്‍ മൂന്നരക്കിലോയുള്ള മുഴ

കൊച്ചി: രണ്ടുവയസ്സുകാരിയുടെ ശരീരത്തില്‍ നിന്നും മൂന്നര കിലോഗ്രാം തൂക്കമുള്ള മുഴ നീക്കം ചെയ്തു.

കാഞ്ഞിരമറ്റം ചെത്തിക്കോട് കുഴിക്കണ്ടത്തില്‍ സന്തോഷ് ജോണ്‍ ജയ ദമ്പതികളുടെ രണ്ടാമത്തെ കുട്ടിയാണ് മരിയയെയാണ് ശസ്ത്രക്രിയയിലൂടെ ഒരു കൂട്ടം ഡോക്ടര്‍മാര്‍ രക്ഷപ്പെടുത്തിയത്. എറണാകുളം ലേക്‍ഷോര്‍ ആശുപത്രിയിലാണ് അപൂര്‍വ ശസ്ത്രക്രിയ നടത്തിയത്.

ഹൃദയം മുതല്‍ വൃക്ക വരെ പടര്‍ന്നുകിടന്ന മുഴ ഒന്‍പതു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് നീക്കം ചെയ്തത്. ഹൃദയം തുറുന്നുള്ള ശസ്ത്രക്രിയയും മുഴ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയും ഒരേ സമയത്താണ് നടത്തിയത്.

ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ 40 മിനിട്ടോളം പിടിച്ചുനിറുത്തി നടത്തിയ ശസ്ത്രക്രിയയ്ക്കുശേഷം മരിയ സുഖമായിരിക്കുന്നു. മൂന്നു മാസം മുമ്പാണ് കുട്ടിയുടെ വയറ്റില്‍ മുഴ വളരുന്നതായി അമ്മയ്ക്ക് സംശയം തോന്നിയത്.

തൊട്ടടുത്തുള്ള ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ വയറ്റില്‍ വലിയ മുഴയുണ്ടെന്ന് കണ്ടെത്തി. വൃക്കയില്‍ ആരംഭിച്ച മുഴ രക്തക്കുഴലിലൂടെ വളര്‍ന്ന് ഹൃദയത്തിന്റെ വലതു ഭാഗത്ത് ഹൃദയത്തിലേക്കുള്ള വാല്‍വിലെത്തി രക്തയോട്ടം തടസപ്പെടുത്തുന്നതായും കണ്ടെത്തി.

ട്യൂമര്‍ നീക്കിയാല്‍ ശസ്ത്രക്രിയാ സമയത്ത് മരണം സംഭവിക്കാനുള്ള സാദ്ധ്യത കൂടുതലാണെന്ന് കാന്‍സര്‍, ഹൃദയ വിദഗ്ദ്ധര്‍ വിലയിരുത്തി. ശസ്ത്രക്രിയ വേണ്ടെന്ന് അറിയിച്ചു. മൂന്നു മാസം കീമോതെറാപ്പി നല്‍കി. ഫലമുണ്ടായില്ല.

പിന്നീടാണ് കുട്ടിയെ ലേക്‍ഷോര്‍ ആശുപത്രിയില്‍ എത്തിച്ചത്. ഇവിടെ നടത്തിയ പരിശോധനകളില്‍ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയയിലൂടെ മാത്രമേ മുഴ നീക്കം ചെയ്യാന്‍ കഴിയൂവെന്ന് വ്യക്തമായി. മേയ് 26 ന് ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചു.

ഡീപ്പ് ഹൈപ്പോ തെര്‍മിക് സര്‍ക്കുലേറ്ററി അറസ്റ്റ്' എന്ന സങ്കേതത്തിലൂടെയാണ് ശസ്ത്രക്രിയ നടത്തിയത്. ശരീരത്തിന്റെ താപനില 32 ഡിഗ്രി സെന്റിഗ്രേഡില്‍ നിന്ന് 15 ഡിഗ്രിയിലേക്ക് കുറച്ച് ശരീരത്തിന്റെ 99.9 ശതമാനം പ്രവര്‍ത്തനവും കുറെ നേരത്തേക്ക് നിറുത്തിവയ്ക്കുന്ന പ്രക്രിയയാണിത്. കുട്ടിയുടെ ഒരു വൃക്കയും നീക്കം ചെയ്തു.

ശസ്ത്രക്രിയയ്ക്കുശേഷം മൂന്നു ദിവസം ഐസിയുവില്‍ കഴിഞ്ഞ മരിയ പത്തുദിവസം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി. ബുധനാഴ്ച പരിശോധനയിക്കായി വീണ്ടും ആശുപത്രിയിലെത്തിയ മരിയ തീര്‍ത്തും ആരോഗ്യവതിയാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

രണ്ടരലക്ഷത്തോളം രൂപയാണ് ശസ്ത്രക്രിയയുടെ ചെലവെന്ന് ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഡോക്ടര്‍ ഫിലിപ്പ് അഗസ്റ്റിന്‍ പറഞ്ഞു. മരണസാദ്ധ്യത വ്യക്തമായി അറിയിച്ചിട്ടും ശസ്ത്രക്രിയയ്ക്ക് ധൈര്യം കാട്ടിയതിനാല്‍ ഫീസ് ഇളവ് നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+