Get Updates
Get notified of breaking news, exclusive insights, and must-see stories!

പിസി ജേര്‍ജ്ജിന് ഡിഫിയുടെ ചുട്ട മറുപടി

PC George
കോട്ടയം: സമരം ചെയ്യാന്‍ വിഷയമൊന്നുമില്ലാത്ത കഷ്ടസ്ഥിതിയിലാണ് ഡിവൈഎഫ്‌ഐ പിള്ളാരെന്ന് പറഞ്ഞ കേരള കോണ്‍ഗ്രസ് നേതാവ് പിസി ജോര്‍ജ്ജിന് ഡിഫിക്കാരുടെ മറുപടി. കോട്ടയം ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനം നടത്തി പി സി ജോര്‍ജിനായി പത്ത് കല്‍പനകളാണ് പുറപ്പെടുവിച്ചിരിയ്ക്കുന്നത്.

അവിഹിത സന്തതിക്ക് ജീവനാംശം നല്‍കുക, അന്യായമായി കൈവശം വച്ചിരിക്കുന്ന കൈയ്യേറ്റഭൂമി വിട്ട്‌നല്‍കുക, കെഎം മാണിയെയും ഭാര്യയെയും പറഞ്ഞ അസഭ്യങ്ങളുടെ പേരില്‍ കുമ്പസാരിയ്ക്കുക, പിജെ ജോസഫ് ആകാശത്ത് മാത്രമല്ല ഭൂമിയിലും അസഭ്യമായി പെരുമാറുന്നവനാണെന്ന് പറഞ്ഞത് പിന്‍വലിച്ച് അദ്ദേഹത്തിന്റെ കാല്‍കഴുകുക,

ചെമ്മലമറ്റം ലിറ്റില്‍ഫ്‌ളവര്‍ സ്‌കൂളില്‍ അധ്യാപക നിയമനത്തിന് വാങ്ങിയ കോഴ തിരികെ നല്‍കുക, കാഞ്ഞിരപ്പള്ളി ബിഷപ്പിനെ അധോലോക നായകനെന്ന് വിളിച്ചാക്ഷേപിച്ചത് മുട്ടില്‍ നീന്തി മാപ്പു പറയുക, മരുമകളെ നിര്‍ബന്ധിച്ച് മതംമാറ്റിയതിന് മാപ്പ് പറയുകയും അവരെ ഭര്‍തൃവീട്ടില്‍ മാന്യമായി ജീവിക്കാന്‍ അനുവദിക്കുകയും ചെയ്യുക, ക്രൈം വാരികയുടെ ഉടമസ്ഥാവകാശം വിട്ടൊഴിയുക, സഭ്യമായി അഞ്ച് വാക്കുകളെങ്കിലും ഉച്ചരിക്കാന്‍ പഠിക്കുക എന്നിങ്ങനെയാണ് ഡിവൈഎഫ്‌ഐയുടെ കല്‍പ്പനകള്‍.

കഴിഞ്ഞ ദിവസം കോട്ടയത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഡിവൈഎഫ്‌ഐയെ ജോര്‍ജ്ജ് കണക്കറ്റ് പരിഹസിച്ചിരുന്നു. സമരം നടത്താന്‍ ഡിഫിയ്ക്ക് വിഷയമില്ലെന്നായിരുന്നു ജോര്‍ജ്ജിന്റെ പരിഹാസം.

സ്വാശ്രയത്തില്‍ തൊട്ടാല്‍, ലോകത്തിലെ എറ്റവും വലിയ സ്വാശ്രയ സര്‍വകലാശാലയില്‍ മകനെ പഠിപ്പിച്ച പിണറായി വിജയന്‍ ഡിഫിക്കാരുടെ ചെവിക്കു പിടിക്കും. അഴിമതിക്കെതിരെ സമരം നടത്തിയാലും പിണറായി പേടിപ്പിയ്ക്കും. ഭൂമാഫിയക്കെതിരെ സമരം നടത്താമെന്നു വെച്ചാല്‍ കിനാലൂരും വളന്തക്കാടുംസഖാക്കള്‍ തന്നെ കച്ചവടം നടത്തുമ്പോള്‍ പണി കിട്ടുമെന്ന കാര്യമുറപ്പാണ്. വര്‍ഗീയ കാര്‍ഡിറക്കി വോട്ടു പിടിച്ചതിനു ശിക്ഷിക്കപ്പെട്ട പി സി തോമസ് പിണറായിയുടെ ഇടതു തോളിലും മഅദ്‌നി വലതു തോളിലും ഇരിക്കുമ്പോള്‍ വര്‍ഗീയതയ്‌ക്കെതിരെ സമരം നടത്താനും പറ്റില്ല.

പിന്നെ എന്താ ആകെയൊരു മാര്‍ഗം? പാവം പിസി ജോര്‍ജിന്റെ മെക്കിട്ടു കേറുക, ഇങ്ങനെയൊക്കെയായിരുന്നു പിസി ജോര്‍ജ്ജിന്റെ പ്രസംഗം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+