Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്യപിച്ചെത്തിയ ഭര്‍ത്താവിനെ ഭാര്യ കൊന്നു

ബാംഗ്ലൂര്‍: മദ്യപിച്ചെത്തിയ ഭര്‍ത്താവിനെ ഭാര്യ കൊലപ്പെടുത്തി. ബാംഗ്ലൂരിലെ ജെപി നഗറില്‍ ഞായറാഴ്ചയാണ് സംഭവം നടന്നത്.

ഒരു നിര്‍മ്മാണ കമ്പനിയില്‍ സെക്യൂരിറ്റി ഗാഡായി ജോലിചെയ്യുന്ന ശിവരത്‌ന(35)ആണ് ഭര്‍ത്താവ് അപ്പാജി(40)യെ കൊലപ്പെടുത്തിയത്. ഇയാളും സെക്യൂരിറ്റി ജീവനക്കാരനായി ജോലിചെയ്യുകയായിരുന്നു. ഇവര്‍ക്കിടയില്‍ വഴക്ക് പതിവായിരുന്നുവെന്ന് പൊലീസ് പറയുന്നു.

സെക്യൂരിറ്റി ജോലിക്കാരുടെ സേവനം നല്‍കുന്ന കമ്പനിയിലാണ് ഇരുവരും ജോലിചെയ്തിരുന്നത്. ഇവരുടെ തൊഴിലുടമ ഇവരെ നിത്യവും വെവ്വേറെ സ്ഥലങ്ങളിലാണത്രേ ജോലിയ്ക്കു വിട്ടിരുന്നത്. ഞായറാഴ്ച രാത്രി അപ്പാജി വീട്ടിലെത്തിയത് നന്നായി മദ്യപിച്ചായിരുന്നു.

പിന്നീട് ഇയാള്‍ ഭാര്യയുമായി വഴക്കിടാനും തുടങ്ങി. അര്‍ദ്ധരാത്രിവരെ വഴക്കുതുടര്‍ന്നു. സഹിക്കവയ്യാതായപ്പോള്‍ ഭാര്യ ഒരു മരണക്കഷണം എടുത്ത് ഇയാളുടെ തലയ്ക്കടിയ്ക്കുകയായിരുന്നു.

അപ്പാജി മരിച്ചുവെന്ന് മനസ്സിലായപ്പോള്‍ ഭാര്യ മൃതദേഹം വലിച്ച് വീടിന്റെ പിന്‍മുറ്റത്ത് കൊണ്ടുപോയി ഒരു വലിയ ബാരലില്‍ ഇട്ട് തുണികളിട്ടു മൂടിവച്ചു. അതിന് ശേഷം വീട്ടിനുള്ളിലുണ്ടായിരുന്ന രക്തക്കറയും വൃത്തിയാക്കി.

പിറ്റേദിവസം രാവിലെ അല്‍ക്കാരാണ് ബാരലില്‍ മൂടിവച്ച നിലയില്‍ അപ്പാജിയുടെ മൃതദേഹം കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പൊലീസെത്തി ശിവരത്‌നയെ അറസ്റ്റുചെയ്യുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+