ഇന്റര്‍വ്യൂവിന് പോയ യുവതി ദില്ലിയില്‍ മരിച്ചു
കേളകം: നഴ്‌സിങ് ജോലിയ്ക്കായി ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ പോയ യുവതി ദില്ലിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു.
കണ്ണൂര്‍ പാല്‍ചുരത്തെ പയ്യംപള്ളി കുന്നേല്‍ ആഗസ്തി-ഗ്രേസി ദമ്പതികളുടെ മകള്‍ ഡാനിറ്റ്(21) ആണ് മരിച്ചത്. ഇളയച്ഛന്‍ എബ്രഹാമിനൊപ്പമാണ് ഡാനിറ്റ് ജൂണ്‍ ഏഴിന് ദില്ലിയ്ക്ക് പോയത്.
എബ്രഹാമും ഭാര്യ റീത്തയും വീട്ടിലില്ലാത്ത സമയത്ത് ഇവരുടെ ഇളയകുട്ടിയുടെ കരച്ചില്‍ കേട്ടെത്തിയ അയല്‍വാസികള്‍ ഡാനിറ്റിനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് ഡാനിറ്റ് മരിച്ചതായി വീട്ടില്‍ വിവരം ലഭിച്ചത്.
അപകടത്തില്‍ ഡാനിറ്റ് മരിച്ചെന്നായിരുന്നു ആദ്യവിവരം. എന്നാല്‍ പിന്നീട് മരണം ഷോക്കേറ്റാണെന്ന് മാറ്റിപ്പറഞ്ഞത് ദുരൂഹതയ്ക്കു കാരണമായി. എന്നാല്‍ ലാല്‍ബഹദൂര്‍ ശാസ്ത്രി ഹോസ്പിറ്റലില്‍ ചെന്നപ്പോള്‍ കഴുത്തില്‍ ഷാള്‍ കുരുക്കിയ നിലയിലായിരുന്നു മൃതദേഹം കണ്ടത്.
മരണം ആത് മഹത്യയാണെന്ന് അറിഞ്ഞതോടെ നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.സുധാകരന്‍ എംപി, ദില്ലി പൊലീസ് കമ്മിഷണര്‍,
ലാല്‍ബഹദൂര്‍ ശാസ്ത്രി ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് എന്നിവര്‍ക്ക് പരാതി നല്‍കി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം നാട്ടില്‍ എത്തിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ശ്രമം ആരംഭിച്ചു.












Click it and Unblock the Notifications