Get Updates
Get notified of breaking news, exclusive insights, and must-see stories!

മാനംകാക്കാന്‍ കൊല നടത്തിയത് മുത്തശ്ശി

മുസഫര്‍നഗര്‍: ബന്ധുക്കളുമായി അവിഹിതബന്ധം ആരോപിച്ച് രണ്ട് പെണ്‍കുട്ടികളെ മുത്തശ്ശിയും അമ്മാവന്മാരും ചേര്‍ന്ന് കൊന്ന് കനാലിലെറിഞ്ഞു.

ഹരിയാണയിലെ സോനെപെട്ടിലാണ് വീണ്ടും അഭിമാനക്കൊലപാതകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കൊലനടത്തിയവര്‍ മൂന്ന് പേരും പോലീസ് പിടിയിലായി. കുടുംബത്തിന്റെ മാനം കാക്കാനാണ് ഈ കടുംകൈയെന്ന് പോലീസ് പറഞ്ഞു.

ബര്‍വസ്‌നി ഗ്രാമത്തിലെ പടിഞ്ഞാറന്‍ യമുനാ കനാലില്‍നിന്ന് വെള്ളിയാഴ്ചയാണ് 14കാരിയായ ചഞ്ചലിന്റെയും ബന്ധു 12കാരി രാജ്കുമാരിയുടെയും മൃതദേഹങ്ങള്‍ കിട്ടിയത്. സോനെപെട്ട് നഗരത്തിലെ മൊഹല്ലകോട്ട് സ്വദേശികളാണ് ഇരുവരും.

പെണ്‍കുട്ടികളുടെ മുത്തശ്ശി വിദ്യാ ദേവി, അമ്മാവന്മാരായ സൂരജ്, ചാന്ദ് എന്നിവര്‍ ശനിയാഴ്ച അറസ്റ്റിലായി. മൂവരും കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. ചഞ്ചലിന്റെ രണ്ടാനച്ഛന്റെ മകനുമായി ഇരുവര്‍ക്കും അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു കൊല.

ബന്ധം പാടില്ലെന്ന് പറഞ്ഞിട്ടും പെണ്‍കുട്ടികള്‍ കൂട്ടാക്കാത്തതിനാല്‍ കുടുംബത്തിന്റെ മാനം രക്ഷിക്കാന്‍ വേണ്ടിയാണ് കൊല നടത്തിയതെന്ന് ഇവര്‍ പറഞ്ഞു. ദേവ്രു ഗ്രാമത്തില്‍ രാജ്കുമാരിയുടെ അച്ഛന്റെ വീട്ടിലേക്കെന്ന് പറഞ്ഞ് വെള്ളിയാഴ്ച കുട്ടികളെ കാറില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്നു.

കഴുത്ത് ഞെരിച്ച് കൊന്നശേഷം മൃതദേഹങ്ങള്‍ കനാലിലെറിഞ്ഞു. കനാലിന്റെ പടവുകളില്‍ മൃതദേഹങ്ങള്‍ തങ്ങിക്കിടക്കുന്നത് കണ്ട് നാട്ടുകാര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+