മുഖംമൂടി ധരിപ്പിക്കുന്നതിനെതിരെ പ്രതികള്‍

ബുധനാഴ്ച കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ലഷ്‌കര്‍ ഇ തൊയ്ബയുടെ കമാന്റര്‍ തടിയന്റവിട നസീര്‍, കൂട്ടാളി ഷഫാസ് തുടങ്ങി കേസിലെ ഒന്‍പതു പ്രതികള്‍ മുഖംമൂടി ധരിക്കുന്നതിലുള്ള പരാതി അറിയിച്ചത്.
തങ്ങള്‍ പീഡിപ്പിക്കപ്പെടുകയാണെന്നു പ്രതികള്‍ പറഞ്ഞു. പരാതി പരിഗണിക്കാമെന്ന് അറിയിച്ച കോടതി പ്രതികളുടെ റിമാന്‍ഡ് കാലാവധി 15 ദിവസത്തേക്കു കൂടി നീട്ടി.
നേരത്തെ മുഖം മറയ്ക്കാതെ കൊച്ചി പ്രത്യേക കോടതിയില്‍ കൊണ്ടുവന്ന തടിയന്റവിട നസീര്‍ മാധ്യമങ്ങളോട് സംസാരിച്ചതിനെ തുടര്‍ന്ന്് എന്‍ഐഎ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെയും കോടതിയെയും അതൃപ്തി അറിയിച്ചിരുന്നു.
ഇതിനെത്തുടര്‍ന്ന് കോടതി പ്രതികളെ മുഖംമൂടി ധരിപ്പിക്കണമെന്നും മാധ്യമങ്ങളോട് സംസാരിക്കാന്‍ അനുവദിക്കരുതെന്നും നിര്‍ദ്ദേസിച്ചിരുന്നു.
രാജ്യദ്രോഹ കക്കുറ്റം ചെയ്തവരെ മാധ്യമങ്ങളുടെ മുന്‍പില്‍ പ്രദര്‍ശിപ്പിക്കുന്നത് ശരിയല്ലെന്നു പറഞ്ഞ കോടതി ഇക്കാര്യത്തില്‍ ജയില്‍ അധികൃതര്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ഇതിനിടെ കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസില്‍ ഒളിവില്‍ കഴിയുന്ന രണ്ടു പ്രതികളെ കൊച്ചി പ്രത്യേക എന്‍ഐഎ കോടതി പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചു. കേസിലെ രണ്ടാം പ്രതി മുഹമ്മദ് അസ്ഹര്‍, ഒന്‍പതാം പ്രതി യൂസഫ് എന്നിവരെയാണ് പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചത്.
കേസ് അന്വേഷിക്കുന്ന എന്‍ഐഎ സംഘത്തിന്റെ അപേക്ഷയെ തുടര്‍ന്നാണിത്. ഇവവരുടെ സ്വത്ത് കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. നിലവില്‍ ഗള്‍ഫില്‍ ഒളിവില്‍ കഴിയുന്ന ഇവര്‍ക്ക് അന്വേഷണ സംഘം പല തവണ നോട്ടീസ് അയച്ചിട്ടും കൈപ്പറ്റാന്‍ വിസമ്മതിച്ചതിനേ തുടര്‍ന്നാണ് ഇവരെ പിടികിട്ടാ പുള്ളികളായി പ്രഖ്യാപിക്കണമെന്ന് എന്‍ഐഎ ആവശ്യപ്പെട്ടത്.












Click it and Unblock the Notifications