Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭിമാനക്കൊല: തമിഴ്നാട്ടില്‍ കമിതാക്കളെ ആക്രമിച്ചു

ചെന്നൈ: ഉത്തരേന്ത്യയില്‍ വ്യാപകമായി നടക്കുന്ന മാനം കാക്കല്‍ കൊല ദക്ഷിണേന്ത്യയിലും അനുകരിക്കപ്പെടുന്നു.

തമിഴ്‌നാട്ടിലെ ശിവഗംഗയില്‍ നിന്നാണ് കൊലപാതക വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരത്തിന്റെ മണ്ഡലമാണ് ശിവഗംഗ.

വിവാഹിതയായ ബന്ധുവിനൊപ്പം ഒളിച്ചോടിയ യുവാവിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ വെട്ടിക്കൊന്നു.

ബന്ധുക്കളായ മേനകയും (19) ശിവകുമാറും (27) പ്രണയത്തിലായിരുന്നു. ബന്ധുക്കളായ ഇവര്‍ക്ക് സമുദായാചാര പ്രകാരം വിവാഹിതരാവാന്‍ കഴിയില്ലായിരുന്നു. ഇവര്‍ തമ്മിലുള്ള പ്രണയത്തെ കുറിച്ച് അറിഞ്ഞ മേനകയുടെ പിതാവ് വിജയന്‍ പെണ്‍കുട്ടിയുടെ ഇഷ്ടത്തെ എതിര്‍ക്കുകയും മറ്റൊരു വിവാഹം നടത്തുകയും ചെയ്തു.

എന്നാല്‍, വിവാഹം കഴിഞ്ഞ് പത്ത് ദിവസങ്ങള്‍ക്ക് ശേഷം ഓട്ടോ െ്രെഡവറായ ശിവകുമാറുമൊത്ത് മേനക ഒളിച്ചോടി. കഴിഞ്ഞ ഒരുമാസമായി പുദുക്കോട്ടയില്‍ ഇവര്‍ ഒരുമിച്ച് കഴിയുകയായിരുന്നു.

കഴിഞ്ഞദിവസമാണ് വിജയന് ഇതേക്കുറിച്ച് വിവരം ലഭിച്ചത്. തുടര്‍ന്ന്് വിജയനും മറ്റു ബന്ധുക്കളും ഇവരെ സന്ദര്‍ശിക്കുകയും കാട്ടിക്കുളത്തെ വീട്ടിലേക്ക് മടങ്ങിവരാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു.

കാട്ടിക്കുളത്തെ വീട്ടിലെത്തിയാല്‍ ഇവരുടെ വിവാഹം നടത്തിക്കൊടുക്കാമെന്ന് വിജയന്‍ പറഞ്ഞിരുന്നു. വിജയന്റെ വാഗ്ദാനം വിശ്വസിച്ച മേനകയും ശിവകുമാറും ഞായറാഴ്ച മനമധുരൈയില്‍ എത്തി അവിടെ നിന്ന് കാട്ടിക്കുളത്തേക്ക് ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുമ്പോള്‍ ചതിയില്‍ പെടുകയായിരുന്നു.

മേനകയും ശിവകുമാറും സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ തടഞ്ഞു നിര്‍ത്തിയ സായുധ സംഘം ഇരുവരെയും അരിവാള്‍ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. വെട്ടേറ്റ ശിവകുമാര്‍ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. മേനക ആശുപത്രിയിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+