കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദനി: അന്‍വാര്‍ശേരി പ്രക്ഷുബ്ധം

  • By Lakshmi
Google Oneindia Malayalam News

കൊല്ലം: മദനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സെഷന്‍സ് കോടതിവിധി വന്നതോടെ അന്‍വാര്‍ശേരി പ്രക്ഷുബ്ധം. ജാമ്യം നിഷേധിച്ച വിധി നിര്‍ഭാഗ്യകരമാണെന്ന് അന്‍വാര്‍ശേരിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പിഡിപി നേതാക്കള്‍ അഭിപ്രായപ്പെട്ടു.

വിധിക്കെതിരേ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും അവര്‍ അറിയിച്ചു. മദനിയെ ചോദ്യം ചെയ്യണമെങ്കില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാകാം. അല്ലാതെ അറസ്റ്റ് ചെയ്യാന്‍ അനുവദിക്കില്ലെന്നും നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്

മദനിക്കു മുന്‍കൂര്‍ജാമ്യം നിഷേധിച്ചെങ്കിലും പിഡിപി അതിന്റെ പേരില്‍ അക്രമസമരങ്ങള്‍ നടത്തില്ല. അന്‍വാര്‍ശേരിയിലെ നിരാഹാരസമരം തുടരും. കേരളത്തിന്റെ നാലു മേഖലകളില്‍നിന്നായി 21 മുതല്‍ പദയാത്രകള്‍ നടത്തും. അക്രമങ്ങള്‍ ഉണ്ടായാല്‍ പിഡിപിക്ക് ഉത്തരവാദിത്തം ഏറ്റെടുക്കാനാവില്ല- നേതാക്കള്‍ പറഞ്ഞു.

പൂന്തുറ സിറാജ്, ഗഫൂര്‍ പുതുപ്പാടി, വര്‍ക്കലരാജ് തുടങ്ങിയവര്‍ വാര്‍്ത്താസമ്മേളനത്തില്‍ പങ്കെടുത്തു. മദനിക്കു മുന്‍കൂര്‍ജാമ്യം നിഷേധിച്ചതോടെ അന്‍വാര്‍ശേരിയില്‍ പ്രക്ഷുബ്ധമായ അന്തരീക്ഷം നിലനില്‍ക്കുകയാണ്.

വെള്ളിയാഴ്ച രാവിലെ മുതല്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ആയിരക്കണക്കിനു പ്രവര്‍ത്തകര്‍ അന്‍വാര്‍ശേരിയിലെത്തി. ഉച്ചയോടെ സ്ഥലം ജനനിബിഡമായി.

വിധി എതിരായാലും സമചിത്തത കൈവെടിയരുതെന്നു മദനി ഉച്ചയ്ക്ക് ജുമാ നമസ്‌കാരത്തിനുശേഷം പ്രവര്‍ത്തകരോടു പറഞ്ഞിരുന്നു.

വൈകുന്നേരം നാലോടെ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള വിധി വന്നതോടെ പ്രവര്‍ത്തകര്‍ അക്രമാസക്തരായിത്തുടങ്ങിയെങ്കിലും നേതാക്കള്‍ ഇടപെട്ട് അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X