കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോട്ടയ്ക്കല്‍ ശിവരാമന്‍ അരങ്ങൊഴിഞ്ഞു

  • By Lakshmi
Google Oneindia Malayalam News

Kottakkal Sivaraman
പാലക്കാട് : പ്രശസ്ത കഥകളി കലാകാരന്‍ കോട്ടയ്ക്കല്‍ ശിവരാമന്‍ (74) അന്തരിച്ചു. തിങ്കളാഴ്ച രാത്രി 10.20ന് പാലക്കാട്ടെ കാറല്‍മണ്ണയിലെ സ്വവസതിയായ വാരിയംപള്ളിയിലായിരുന്നു അന്ത്യം. ശരീരം തളര്‍ന്നതിനെത്തുടര്‍ന്ന് ഏറെനാള്‍ ചികിത്സയിലായിരുന്നു.

സ്ത്രീകഥാപാത്രങ്ങളെ അരങ്ങില്‍ തനതു ശൈലിയില്‍ ആവിഷ്‌കരിച്ച കലാകാരനായിരുന്നു ശിവരാമന്‍. സംസ്ഥാന സര്‍ക്കാറിന്റെ കളിയരങ്ങളിലെ സ്ത്രീരത്‌നം ഉള്‍പ്പടെയുള്ള ഒട്ടേറെ പുരസ്‌കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

നളചരിതത്തിലെ ദമയന്തിയാണ് ശിവരാമന്റെ വേഷങ്ങളില്‍ ഏറെ പ്രശംസിക്കപ്പെട്ടിട്ടുള്ളത്. മുദ്രാഭിനയത്തെക്കാള്‍ മുഖാഭിനയത്തിനും ശാരീരിക ചലനങ്ങള്‍ക്കും പ്രാധാന്യം നല്‍കിയാണ് അദ്ദേഹം കഥാപാത്രങ്ങളെ രംഗത്തെത്തിച്ചത്.

അമ്മാവന്‍ കൂടിയായ ഗുരുനാഥന്‍ വാഴേങ്കട കുഞ്ചുനായര്‍ ആശാനാണ് ശിവരാമനിലെ കലാപ്രതിഭയെ കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ കീഴില്‍ കോട്ടയ്ക്കല്‍ പിഎസ്‌വി. നാട്യസംഘത്തിലെ പതിനൊന്നര വര്‍ഷത്തെ പഠനത്തിന് ശേഷമാണ് ശിവരാമന്‍ കോട്ടയ്ക്ക്ല്‍ ശിവരാമന്‍ എന്നറിയപ്പെടാന്‍ തുടങ്ങിയത്.

കൊല്ലങ്കോട് രാജാസ് ഹൈസ്‌കൂളിലെ കഥകളി കളരിയില്‍ ആശാനായിരുന്നു. കുറച്ചുകാലം ഇരിങ്ങാലക്കുട ഉണ്ണായി വാര്യര്‍ കലാനിലയത്തില്‍ വേഷം അധ്യാപകനുമായി.

1949 ല്‍ കോട്ടയ്ക്കല്‍ വിശ്വംഭര ക്ഷേത്രത്തില്‍ ലവണാസുര വധത്തിലെ ലവനായിട്ടാണ് അരങ്ങേറ്റം കുറിച്ചത്. ചെര്‍പ്പുളശ്ശേരി മാധവത്തൊടിയില്‍ ഭവാനിയാണ് ഭാര്യ. മക്കള്‍: സുജാത, അമ്പിളി, ഗിരീഷ് എന്നിവരാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X