പൊലീസും പോപ്പുലര്‍ ഫ്രണ്ടും ഒത്തുകളിയ്ക്കുന്നു?

രഹസ്യധാരണയുണ്ടാക്കി കൈവെട്ട് കേസിലെ പ്രതികളെ കീഴടക്കാന്‍ ചില പോലീസ് ഉന്നതര്‍ ശ്രമിച്ചതായിട്ടാണ് ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിരിക്കുന്നത്.
കൈവെട്ടു സംഭവത്തിന്റെ മുഖ്യ ആസൂത്രകന്‍ യൂനസിന്റെ അറസ്റ്റ് ഇത്തരത്തിലുള്ള ധാരണപ്രകാരമാണെന്ന് വ്യക്തമായ തെളിവുകളുണ്ടെന്നാണ് സൂചന. പോപ്പുലര്‍ ഫ്രണ്ട് നേതാവ് അജ്മലാണു പോലീസുമായുള്ള രഹസ്യനീക്കങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചതെന്നാണു റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.
പാലക്കാടുനിന്നാണു യൂനസിനെ പിടികൂടിയതെന്നു പോലീസ് വ്യക്തമാക്കിയിരുന്നു. യൂനസ് പിടിയിലാകുന്നതിനു തലേന്ന് അജ്മല്‍ പാലക്കാട്ട് ഉണ്ടായിരുന്നതായി കേന്ദ്രരഹസ്യാന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചു. തൊട്ടടുത്ത ദിവസം ഇയാളുടെ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ ആലുവ എസ്.പി. ഓഫീസായിരുന്നു.
പാലക്കാട് പോയി യൂനസിനു കീഴടങ്ങാനുള്ള ആസൂത്രണങ്ങള്‍ ചെയ്തശേഷം ഇക്കാര്യം പോലീസിനെ അറിയിക്കാനാണ് അജ്മല്‍ എസ്.പി. ഓഫീസില്‍ പോയതെന്നാണു നിഗമനം.
കോയമ്പത്തൂരില്‍നിന്നു പാലക്കാട്ടേക്കു വരുമ്പോള്‍ വാഹന നമ്പര്‍ ശ്രദ്ധിച്ചാണു യൂനസിനെ പോലീസ് പിടികൂടിയത്. വാഹന നമ്പര്‍ പോലീസിനെ മുന്‍കൂട്ടി അറിയിച്ചത് അജ്മലാണെന്നു രഹസ്യാന്വേഷണവിഭാഗം സംശയിക്കുന്നു.












Click it and Unblock the Notifications