ഐപിഎല്ലിനിടെ സ്ഫോടനം മദനിക്ക് പങ്കെന്ന് ആചാര്യ

മദനി ഇതു സംബന്ധിച്ച് മൊഴി നല്‍കിയതായി ആചാര്യ പറഞ്ഞു. ബാംഗൂര്‍ സ്‌ഫോടനക്കേസില്‍ മഅദനിയെ അറസ്റ്റു ചെയ്തശേഷം കര്‍ണാടക സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തുവിടുന്ന ആദ്യ വിവരമാണിത്.
ഐപിഎല്‍ ക്രിക്കറ്റ് മല്‍സരത്തിനു തൊട്ടുമുന്‍പാണ് ബാംഗൂര്‍ ചിന്നസ്വാമി സ്‌റ്റേഡിയത്തിനു പുറത്തു രണ്ടു ബോംബ് സ്‌ഫോടനങ്ങള്‍ ഉണ്ടായത്.
മത്സരശേഷം ആളുകള്‍ പുറത്തിറങ്ങുന്നതിനിടെ എട്ടുമണിയോടെ പൊട്ടിക്കാന്‍ സജ്ജമാക്കിവച്ചതെന്നു കരുതുന്ന മറ്റൊരു ബോംബ് പരിശോധനാ സംഘം പിന്നീടു കണ്ടെടുത്തു നിര്‍വീര്യമാക്കിയിരുനനു.
ആയിരക്കണക്കിനു പേര്‍ സ്‌റ്റേഡിയത്തിനു ചുറ്റുമുള്ള റോഡുകളിലുള്ളപ്പോഴായിരുന്നു സ്‌ഫോടനങ്ങള്‍. വന്‍ പൊലീസ് സന്നാഹവും സ്ഥലത്തുണ്ടായിരുന്നു. ആറു പൊലീസുകാരടക്കം 14 പേര്‍ക്കു സ്‌ഫോടനത്തില്‍ പരുക്കേറ്റു.
മുംബൈ ഇന്ത്യന്‍സും ബാംഗൂര്‍ റോയല്‍ ചാലഞ്ചേഴ്‌സും തമ്മിലുള്ള മല്‍സരം ആരംഭിക്കുന്നതിനു മുന്‍പ് എംജി റോഡില്‍ അനില്‍ കുംബ്‌ളെ സര്‍ക്കിളിനടുത്തുള്ള അഡീഷനല്‍ ഡിജിപി (ടെലി കമ്യൂണിക്കേഷന്‍സ്) ഓഫിസിന് എതിര്‍വശത്തെ ഫൂട്പാത്തിലായിരുന്നു ആദ്യ സ്‌ഫോടനം.
10 മിനിറ്റിനകം കബ്ബണ്‍ റോഡില്‍ സ്‌റ്റേഡിയത്തിന്റെ 12ാം നമ്പര്‍ ഗേറ്റില്‍ അടുത്ത സ്‌ഫോടനമുണ്ടായി.
2008 ജൂലൈയില്‍ എട്ടിടത്തുണ്ടായ സ്‌ഫോടനപരമ്പരയ്ക്കു ശേഷം നഗരത്തെ നടുക്കിയ ബോംബ് സ്‌ഫോടനങ്ങളായിരുന്നു ഇത്.












Click it and Unblock the Notifications