Get Updates
Get notified of breaking news, exclusive insights, and must-see stories!

ആറന്മുള വിമാനത്താവളം: നിക്ഷേപകരില്‍ അനില്‍ അംബാനി

കൊച്ചി: ആറന്മുള വിമാനത്താവളം നടപ്പാക്കുന്ന കെജിഎസ് ആറന്മുള എയര്‍പോര്‍ട്ട് എന്ന സ്ഥാപനത്തില്‍ അനില്‍ അംബാനിയുടെ ഒരു കമ്പനി 15 ശതമാനം ഓഹരി വാങ്ങി. 225 കോടി രൂപയ്ക്കാണ് ഈ ഓഹരികള്‍ വാങിയത്. 486 രൂപയാണ് ഒരു ഓഹരിയ്ക്ക് അനില്‍ അമബാനിയുടെ കമ്പനി നല്‍കിയത്.

2000 കോടി രൂപയാണ് കെജിഎസ് എയര്‍പോര്‍ട്ട്സ് ലിമിറ്റ‍് വിമാനത്താവളത്തിനായി മുടക്കുക. പൂര്‍ത്തിയാവുമ്പോള്‍ കേരളത്തിലെ ആദ്യത്തെ സ്വകാര്യ വിമാനത്താവളമായിരിയ്ക്കും ഇത്. ആറന്മുള വിമാനത്താവളത്തിന് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു.

തമിഴ്നാട് ആസ്ഥാനമാക്കി പ്രവര്‍ത്തിയ്ക്കുന്ന കെജിഎസ് ഡവലപ്പേഴ്സ് എന്ന കമ്പനിയാണ് വിമാനത്താവള കമ്പനിയിലെ പ്രധാന ഓഹരി ഉടമകള്‍. 51 ശതമാനം ഓഹരിയും ഇവരുടേതാണ്. വടക്കേ അമേരിക്കയിലെ ചില കേരള സംഘടനകളുടെ സ്ഥാപനമായ ആറന്മുള ഏവിയേഷന്‍ ലിമിറ്റഡും കേരളത്തിലെ വ്യവസായി ആയ എബ്രഹാം കലമണ്ണില്‍ എന്നയാളുടെ മൗണ്ട് സിയോണ്‍ ട്രസ്റ്റും സംയുക്തമായി കെജിഎസ് എയര്‍പോര്‍ട്ട്സിന്റെ 30 ശതമാനം ഓഹരികളാണ് വാങ്ങിയിട്ടുള്ളത്. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കെഎസ്ഐഡിസിയ്ക്ക് പത്ത് ശതമാനം ഓഹരികള്‍ ഉണ്ട്. കെജിഎസ് എയര്‍പോര്‍ട്ട്സ് ലിമിറ്റഡിന്റെ സിഇഒ ആയ പി ടി നന്ദകുമാറാണ് ഇത് വ്യക്തമാക്കിയത്.

ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, കോട്ടയം ജില്ലകള്‍ക്കായിരിയ്ക്കും ഈ വിമാനത്താവളം കൊണ്ട് പ്രയോജനം ഉണ്ടാവുക.

അനില്‍ അംബാനിയുടെ കമ്പനി ആയിരിയ്ക്കും വിമാനത്താവളത്തിന്റെ പ്രധാന പ്രമോട്ടര്‍. ചെന്നൈ ആസ്ഥാനമാക്കി പ്രവര്‍ത്തിയ്ക്കുന്ന കെജിഎസ് ഡവലപ്പേഴ്സ് തെക്കേ ഇന്ത്യയില്‍ 11,000 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. കെജി എസിന്റെ പല ടൗണ്‍ഷിപ്പ് പദ്ധതിയിലും അനില്‍ അംബാനിയുടെ കമ്പനിയാണ് 50 ശതമാനം ഓഹരി കൈയാളുന്നത്. ഇന്ത്യയിലെ 17 നഗരങ്ങളില്‍ 30 ഷോപ്പിംഗ് മാള്‍-മള്‍ട്ട്പ്ലക്സുകള്‍ പണിയുന്നതിന് അനില്‍ അംബാനിയുടെ റിലയന്‍സ് ആഡ്‍ലാബ്സ് എന്ന സ്ഥാപനവുമായി കെജിഎസിന് കരാറുണ്ട്.

മഹാരാഷ്ട്രയില്‍ അനില്‍ അംബാനിയുടെ ആര്‍-അഡാഗ് (റിലയന്‍സ്-അനില്‍ ദീരുബായ് അംബാനി ഗ്രൂപ്പ്) അഞ്ച് ചെറു വിമാനത്താവളങ്ങള്‍ പണിയുന്നുണ്ട്. അഡാഗിന്റെ കീഴിലുള്ള റിലയന്‍സ് എയര്‍പോര്‍ട്ട്സ് ലിമിറ്റഡാണ് ഇത് നടപ്പാക്കുന്നത്. റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്ന കമ്പനിയുടെ ഉപ സ്ഥാപനമാണ് റിലയന്‍സ് എയര്‍പോര്‍ട്ട്സ് ലിമിറ്റഡ്.

വിമാനത്താവളത്തിന്റെ ആദ്യ ഘട്ടത്തില്‍ 1800 മീറ്ററുള്ള റണ്‍വേയാണ് ഉണ്ടാക്കുന്നത്. അത് 2011‍-‍ാടെ തയാറാവും. 2011 ഡിസംബറോടെ ഇത് 3000 മീറ്ററായി കൂട്ടും. നന്ദകുമാര്‍ പറഞ്ഞു.
ആദ്യ ഘട്ട ജോലികള്‍ക്കായി 500 കോടി രൂപയാണ് ആവശ്യമായി വരുക. ഈ ഘട്ടത്തില്‍ ചെറു വിമാനങ്ങള്‍ മാത്രമേ ഇവിടെ ഇറങ്ങുകയുള്ളു. രണ്ടാം ഘട്ടം പൂര്‍ത്തിയാവുന്നതോടെ എയര്‍ബസ് പോലുള്ള വലിയ വിമാനങ്ങളും ഇവിടെ ഇറങ്ങും. ആദ്യ വര്‍ഷം 50000 യാത്രക്കാരും പിന്നീടുള്ള ഓരോ വര്‍ഷവും 1.34 ലക്ഷം യാത്രക്കാരും ഈ വിമാനത്താവളം ഉപയോഗിയ്ക്കുമെന്നാണ് കണക്ക്കൂട്ടല്‍.

കെജിഎസ് ആറന്മുള എയര്‍പോര്‍ട്ട്സ് ഇതിനകം ആറന്മുളയില്‍ 350 ഏക്കര്‍ സ്ഥലം ഏറ്റെടുത്തു കഴിഞ്ഞു. പലതും വയലാണ്. ഇവ നികത്തിയും കഴി‍ഞ്ഞു. ഈ സ്ഥലത്ത് വിമാനത്താവളം പണിയാനുള്ള അനുമതി സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തില്‍ നിന്ന് കിട്ടിയിട്ടുണ്ട്. പാരിസ്തിതിക പരിശോധന നടത്തിയ റിപ്പോര്‍ട്ട് വൈകാതെ നല്‍കും.

പദ്ധതിയുടെ വികസനത്തിനായി ഇനിയും 150 ഏക്കര്‍ സ്ഥലം കൂടി ആവശ്യമുണ്ട്. വിമാനത്താവള വളപ്പില്‍ ടാജ് ഗ്രൂപ്പിന്റെ ഒരു പഞ്ച നക്ഷത്ര ഹോട്ടലും ഒരു ത്രിനക്ഷത്ര ഹോട്ടലും ഒരു ഒറ്റ നക്ഷത്ര ഹോട്ടലും ഉണ്ടാവും. ഇതിന് പുറമേ ഒരു ഇന്റര്‍നാഷണല്‍ സ്കൂളും ഷോപ്പിംഗ് മാള്‍ കം മള്‍ട്ടിപ്ലക്സും തുടങ്ങാന്‍ ഉദ്ദേശിയ്ക്കുന്നുണ്ട്. പ്രതിവര്‍ഷം പത്ത് കോടി രൂപ വരുമാനം വിമാനത്താവളത്തില്‍ നിന്ന് ഉണ്ടാവുമെന്നാണ് കരുതുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+