ചോദ്യപ്പേപ്പര്‍ വിവാദം: അധ്യാപകനെ പുറത്താക്കി

സെപ്റ്റംബര്‍ ഒന്നു മുതല്‍ ജോസഫിനെ സര്‍വീസില്‍ നിന്നു നീക്കം ചെയ്തതായി കോളജ് മാനേജര്‍ മോണ്‍. തോമസ് മലേക്കുടി അധ്യാപകനു നല്‍കിയ കത്തില്‍ പറയുന്നു.
ചോദ്യപേപ്പര്‍ വിവാദത്തെ തുടര്‍ന്ന് ആദ്യഘട്ടത്തില്‍ അധ്യാപകനെതിരെ സ്വീകരിച്ച അച്ചടക്ക നടപടികള്‍ കൈ വെട്ടിയ സംഭവത്തിനു ശേഷം എം ജി സര്‍വകലാശാല സിന്‍ഡിക്കറ്റ് റദ്ദാക്കി. കൈപ്പത്തി വെട്ടിമാറ്റിയ സംഭവത്തിന് ഇപ്പോള്‍ രണ്ടു മാസം തികയുകയാണ്.
ചോദ്യപേപ്പര്‍ വിവാദമുണ്ടായപ്പോള്‍തന്നെ അധ്യാപകനെ കോളെജ് മാനേജ്‌മെന്റ് 15 ദിവസത്തേക്കു സസ്‌പെന്‍ഡു ചെയ്തിരുന്നു. പിന്നീടു സസ്‌പെന്‍ഷന്‍ കാലാവധി ദീര്‍ഘിപ്പിച്ചു.
മതവികാരം വ്രണപ്പെടുത്തിയെന്ന ആരോപണത്തെത്തുടര്‍ന്ന് സര്‍വീസില്‍ നിന്നു പുറത്താക്കാതിരിക്കാന്‍ കാരണം കാണിക്കാനാവശ്യപ്പെട്ട് കോളജ് മാനേജ്‌മെന്റ് അധ്യാപകനു ഒരു മാസം മുന്‍പ് നോട്ടീസ് നല്‍കിയിരുന്നു.
നോട്ടീസിന് അധ്യാപകന്‍ നല്‍കിയ മറുപടി മാനേജ്‌മെന്റിന്റെ പ്രത്യേക സമിതി ചര്‍ച്ച ചെയ്തുവെങ്കിലും വിവാദത്തിന്റെ നിജസ്ഥിതി പരിശോധിക്കാന്‍ മാനേജ്‌മെന്റ് തന്നെ
ചുമതലപ്പെടുത്തിയ അഭിഭാഷക കമ്മിഷന്റെ കണ്ടെത്തലുകള്‍ അധ്യാപകനെതിരായിരുന്നു.
ഇതേ തുടര്‍ന്ന് ഉചിതമായ നടപടി സ്വീകരിക്കാന്‍ കോളജ് മാനേജര്‍ മോണ്‍. തോമസ് മലേക്കുടിയെ പ്രത്യേക സമിതി ചുമതലപ്പെടുത്തുകയായിരുന്നു.












Click it and Unblock the Notifications