ഖുറാന്‍ കത്തിക്കുകതന്നെ ചെയ്യും: വൈദികന്‍
ന്യൂയോര്‍ക്ക്: അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്ന ഭീകരാക്രമണത്തിന്റെ വാര്‍ഷിക ദിനത്തില്‍ വിശുദ്ധ ഗ്രന്ഥമായ ഖുറാന്‍ കത്തിക്കാനുള്ള നീക്കവുമായി മുന്നോട്ട് പോകുമെന്ന് അമേരിക്കയിലെ ഡവ് വേള്‍ഡ് ഔട്ട് റീച്ച് സെന്ററിലെ പാസ്റ്റര്‍ ടെറി ജോണ്‍സ് വ്യക്തമാക്കി.
ഭീകരാക്രമണത്തിന്റെ ഒമ്പതാം വാര്‍ഷികദിനമായ ശനിയാഴ്ചയാണ് ഖുര്‍ആന്‍ കത്തിക്കുകയെന്ന് ജോണ്‍സ് പറഞ്ഞു. ഖുറാന്‍ കത്തിയ്ക്കാനുള്ള പള്ളിയുടെ തീരുമാനത്തിനെതിരെ ലോകവ്യാപകമായി പ്രതിഷേധമുയരുന്നതിനിടെയാണ് പ്രഖ്യാപനത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് ജോണ്‍സ് വ്യക്തമാക്കിയത്.
ഖുര്‍ആന്‍ കത്തിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്‍മാറണമെന്ന് യു എസ് വിദേശകാര്യ സെക്രട്ടറി ഹിലാരി ക്ലിന്റണും മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
ഖുര്‍ആന്‍ കത്തിക്കാനുള്ള നീക്കം അഫ്ഗാനിലെ താലിബാന്‍ തീവ്രവാദികളെ കൂടുതല്‍ പ്രകോപിതരാക്കുമെന്നും ഇത് യു എസ് സേനയ്ക്ക് തിരിച്ചടിയാവുമെന്നും അഫ്ഗാനിലെ യു എസ് സൈനിക മേധാവി ജനറല്‍ ഡേവിഡ് പെട്രിയൂസ് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.
ഇവരെല്ലാം പറയുന്ന കാര്യങ്ങള്‍ ശരിയാണെങ്കില്‍ ഖുറാന്‍ കത്തിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിറകോട്ട് പോകില്ലെന്ന് അസോസിയേറ്റ് പ്രസിനു നല്‍കിയ ടെലഫോണ്‍ അഭിമുഖത്തില്‍ ജോണ്‍സ് വ്യക്തമാക്കി.
ഭയപ്പെടുത്തി തങ്ങളെ ഭരിക്കാനാവില്ല എന്ന സന്ദേശം റാഡിക്കല്‍ ഇസ്‌ലാമിസ്റ്റുകള്‍ക്ക് നല്‍കുകയാണ് ഈ പ്രവൃത്തിയുടെ ഉദ്ദേശമെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയില്‍ അധികം വിശ്വാസികളില്ലാത്ത മതസഭയാണ് ജോണ്‍സിന്റെ നേതൃത്വത്തില്‍ ഫ്‌ളോറിഡയില്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 50 പേര്‍ മാത്രമാണ് അംഗങ്ങളായുള്ളത്.












Click it and Unblock the Notifications