അന്ധവിശ്വാസം: ആലപ്പുഴയില്‍ പിതാവ് കുഞ്ഞിനെ കൊന്നു

കുഞ്ഞ് അച്ഛനു ദോഷമാണെന്ന് പുന്നപ്രയിലെ ഒരു ജ്യോത്സ്യന്‍ മധുവിനോടു പറഞ്ഞിരുന്നു. മകന്‍ ജീവിച്ചിരുന്നാല്‍ അച്ഛന് ദോഷമെന്നായിരുന്നു ജ്യോത്സന്‍ പറഞ്ഞിരുന്നത്. ഇത് വിശ്വസിച്ച മധു ഉറങ്ങിക്കിടന്ന കുഞ്ഞിനെ കാലില്‍ പിടിച്ചു നിലത്തടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നു പൊലീസ് പറയുന്നു.
ഈ സമയം ഭാര്യ സ്്മിത വീടിന് പുറത്തായിരുന്നു. മടങ്ങിയെത്തിയപ്പോള്‍ കുട്ടി വായില്‍നിന്നു നുരയും പതയും വന്ന നിലയില്‍ നിലത്തുകിടക്കുകയായിരുന്നു. കട്ടിലില്‍നിന്നു താഴെ വീണതാകാം എന്നു ധരിപ്പിച്ച മധു കുട്ടിയെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു.
വെള്ളിയാഴ്ച പുലര്‍ച്ചെ മരിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ ശക്തമായി ഇടിച്ചതിന്റെ ആഘാതത്തില്‍ കുട്ടിയുടെ തലയോട്ടി പിളര്‍ന്നുവെന്നും തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്നാണ് മരണം എന്നും സ്ഥിരീകരിച്ചു. തുടര്‍ന്നു പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് മധു കുറ്റം സമ്മതിച്ചത്.












Click it and Unblock the Notifications