Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുര്‍മന്ത്രവാദം: സ്ത്രീകള്‍ 2പേരെ ചുട്ടുകൊന്നു

ഹൈദരാബാദ്: ദുര്‍മന്ത്രവാദം നടത്തുന്നുവെന്ന് ആരോപിച്ച് രണ്ട് വൃദ്ധരെ ആന്ധ്രപ്രദേശിലെ നല്‍ഗൊണ്ടജില്ലയില്‍ സ്ത്രീകള്‍ തീവച്ചുകൊന്നതായി റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് 62 സ്ത്രീകള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

ഗ്രാമത്തില്‍ ഒരാള്‍ ബൈക്കില്‍ നിന്ന് വീണ് മരിച്ചതും കന്നുകാലികള്‍ ദുരൂഹ സാഹചര്യത്തില്‍ ചത്തൊടുങ്ങുന്നതും നരസിംഹ (65) ഏലയ്യ (70) എന്നിവരുടെ ദുര്‍മന്ത്രവാദം കാരണമാണെന്നാണ് ഗ്രാമത്തിലെ ഭൂരിഭാഗം സ്ത്രീകളും വിശ്വസിച്ചിക്കുന്നത്.

മന്ത്രവാദികള്‍ ഇരുവരും ചേര്‍ന്ന് ചൊവ്വാഴ്ച ഗ്രാമത്തിലെ ഗണപതി വിഗ്രഹത്തിനു സമീപം നാരങ്ങയും കുങ്കുമവും മഞ്ഞളും ഉപയോഗിച്ച് എന്തോ ചടങ്ങുകള്‍ നടത്തിയെന്നും ഇവര്‍ പറയുന്നു.

നാരങ്ങ കണ്ട ഉടന്‍ ഗ്രാമവാസികളില്‍ ഒരാള്‍ മയങ്ങി വീണു എന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അന്ന് രാത്രി ഗ്രാമാതിര്‍ത്തിയില്‍ മന്ത്രവാദം ചെയ്യുന്ന നരസിംഹയെ സ്ത്രീകളുടെ സംഘം പിടികൂടി. ഏലയ്യയും ഇതേ ക്രിയ ചെയ്യുന്നതായി ഇയാളില്‍ നിന്നറിഞ്ഞ സ്ത്രീകള്‍ രണ്ടുപേരെയും ബന്ധനസ്ഥരാക്കി. .

പിന്നീട് ഇവരെ നാട് ചുറ്റിച്ച ശേഷം ഒരു ശവപ്പറമ്പില്‍ കൊണ്ടുപോയി ജീവനോടെ കത്തിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+