കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രീയം വ്യക്തിബന്ധങ്ങളില്‍ അധിഷ്ഠിതം: രാഹുല്‍

  • By Lakshmi
Google Oneindia Malayalam News

Rahul Gandhi
കൊല്‍ക്കത്ത: ഇന്ത്യന്‍ രാഷ്ട്രീയം വ്യക്തബന്ധങ്ങളില്‍ അധിഷ്ഠിതമാണെന്നു എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി. ഈ രീതിക്കു മാറ്റം വരണമെന്നാണു് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും കൊല്‍ക്കത്തയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ പറഞ്ഞു.

രാഷ്ട്രീയപ്രവര്‍ത്തകരുമായി ഏതെങ്കിലും തരത്തില്‍ ബന്ധമില്ലാത്തവര്‍ക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ പോലും അവസരം ലഭിക്കില്ലെന്നും സ്വന്തം അനുഭവം ചൂണ്ടിക്കാട്ടിക്കൊണ്ട് രാഹുല്‍ പറഞ്ഞു.

സുപ്രധാന സ്ഥാനങ്ങളില്‍ പ്രതിഷ്ഠിക്കപ്പെട്ടവരുമായി ഏതെങ്കിലും തരത്തില്‍ ബന്ധം പുലര്‍ത്തുന്നവര്‍ക്കും സ്വാധീനിക്കാന്‍ കഴിയുന്നവര്‍ക്കുംമാത്രമാണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രവേശനമുള്ളത്. ഘടനാപരമായ ഈ സംവിധാനം മാറേണ്ട കാലം അതിക്രമിച്ചുകഴിഞ്ഞു- അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യയിലെ ആകെ ജനതയില്‍ എഴുപതുശതമാനമുള്ള യുവജനങ്ങള്‍ രാഷ്ട്രീയത്തില്‍ സജീവമായി ഇടപെടുന്നവരല്ല. യുവജനങ്ങളെ രാഷ്ട്രീയത്തിലേക്ക് ആകര്‍ഷിക്കാനാവശ്യമായവിധം പ്രവര്‍ത്തിക്കാനാണു യൂത്ത് കോണ്‍ഗ്രസുകാര്‍ക്കും എന്‍.എസ്.യു.ഐ. പ്രവര്‍ത്തകര്‍ക്കും നിര്‍ദേശം നല്‍കിയിരിക്കുന്നത്.

യുവജനങ്ങളെ രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്കു വഴിതിരിച്ചുവിടുകയെന്ന ലക്ഷ്യത്തോടെ താന്‍ നടത്തുന്ന ഇന്ത്യാ പര്യടനം വന്‍വിജയമാണെന്നും രാഹുല്‍ അവകാശപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X