ശബരിമലയാത്ര ഹെലികോപ്ടറിലാക്കാം
തിരുവനന്തപുരം: കൊച്ചിയില്‍ നിന്ന് ശബരിമലയിലേയ്ക്ക് ഹെലി ടാക്സി സര്‍വീസ് നടത്താന്‍ വേണ്ട സൗകര്യം ഒരുക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. ഇതിനായി നിലയ്ക്കലില്‍ ഹെലിപാഡ് നിര്‍മ്മിയ്ക്കാനാണ് ബോര്‍ഡ് യോഗം തീരുമാനിച്ചത്.
കൂടുതല്‍ സമ്പന്നരായ ഭക്തരെ ശബരിമലയില്‍ എത്തിയ്ക്കുക മാത്രല്ല അത്യാഹിതങ്ങള്‍ ഉണ്ടാകുന്ന വേളകളില്‍ കൂടുതല്‍ കാര്യക്ഷമമായി പരിഹാര നടപടികള്‍ സ്വീകരിയ്ക്കാനുള്ള സൗകര്യം കൂടിയാണ് ഹെലികോപ്ടര്‍ സര്‍വീസിനുള്ള സൗകര്യം ഒരുക്കുന്നതിന്റെ ലക്ഷ്യം.
ഹെലി ടാക്സി നടത്താനുള്ള അനുമതി കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിനാണ് നല്‍കുന്നത്.
ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ അനില്‍ അംബാനി ശബരിമല സന്ദര്‍ശിയ്ക്കാനായി ഹെലികോപ്ടറില്‍ ഇറങ്ങിയത് പത്തനംതിട്ട പൂങ്കാവ് രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ്. ഒരു വിമാനത്തില്‍ നെടുമ്പാശേരിയില്‍ എത്തി അവിടെ നിന്നാണ് പത്തനംതിട്ടയില്‍ ഹെലികോപ്ടറില്‍ യാത്രചെയ്തത്.
പുതിയ സംവിധാനം നടപ്പാവുന്നതോടെ യാത്രക്കാര്‍ക്ക് നിലയ്ക്കലില്‍ ഇറങ്ങാം. അതുകൊണ്ട് കാര്‍യാത്രയുടെ ദൂരം കുറയ്ക്കാം.












Click it and Unblock the Notifications