സ്മാര്‍ട്‌സിറ്റി: നിര്‍ണായക യോഗം ഇന്ന്

സര്‍ക്കാര്‍ നല്‍കിയ കത്തിന് സെപ്റ്റംബര്‍ മുപ്പതിനകം മറുപടി നല്‍കുമെന്നാണ് ടീകോം വ്യക്തമാക്കിയിരിക്കുന്നത്. ടീകോമിന് മുപ്പത് വരെ സമയം നല്‍കണോയെന്ന് അടുത്ത മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യുമെന്നും എസ് ശര്‍മ അറിയിച്ചു.
സ്മാര്‍ടിസിറ്റിയുടെ ഡയറക്ടര്‍ബോര്‍ഡ് യോഗത്തിനായി കൊച്ചിയിലെത്തിയതാണ് അദ്ദേഹം. കമ്പനിയുടെ ഇരുപത്തിരണ്ടാം ഡയറക്റ്റര്‍ ബോര്‍ഡ് യോഗമാണ് തിങ്കളാഴ്ച ചേരുന്നത്. . വൈകിട്ടു കൊച്ചിയിലെ കുമ്പളം റമദ റിസോട്ടിലാണു യോഗം.
പദ്ധതിയുടെ പ്രമോട്ടര്‍മാരായ ടീകോമുമായി കരാര്‍ ഒഴിയുന്നത് ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ കത്ത് നല്‍കിയിരിക്കേ യോഗം ശ്രദ്ധേയമാകും
സമയപരിധി കഴിഞ്ഞുള്ള മറുപടിയില്‍ എന്തു നിലപാടെടുക്കണമെന്നു മുഖ്യമന്ത്രി തീരുമാനിക്കും. അതേസമയം സര്‍ക്കാരിന്റെ ഇമെയിലിനെ നിയമപരമായ നോട്ടീസായി കണക്കാക്കുന്നില്ലെന്ന് ടീകോം വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.
രണ്ടുകൂട്ടരും തമ്മിലുള്ള ആശയവിനിമയം മാത്രമാണത്. 14 ദിവസത്തിനകം മറുപടി നല്‍കണമെന്നല്ലാതെ നടപടിയെടുക്കുമെന്ന് കത്തില്‍ പറയുന്നില്ലെന്നും ടീകോം അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications