Get Updates
Get notified of breaking news, exclusive insights, and must-see stories!

മുത്തൂറ്റ് ഗ്രൂപ്പ് കാത്തലിക് ബാങ്ക് ഓഹരി വാങ്ങി

തിരുവനന്തപുരം: കേരളത്തിലെ ധനകാര്യ സ്ഥാപന ഉടമകളായ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് കാത്തലിക്ക് സിറിയന്‍ ബാങ്കിന്റെ ഒരു ശതമാനം ഓഹരി സ്വന്തമാക്കി. ഇത് അഞ്ച് ശതമാനമായി ഉയര്‍ത്താന്‍ മുത്തൂറ്റ് ഗ്രൂപ്പ് ഉദ്ദേശിയ്ക്കുന്നുണ്ട്.

കേരളം തലസ്ഥാനമായ അപൂര്‍വം ചില ബാങ്കുകളി‍ല്‍ ഒന്നാണ് കാത്തലിക്ക് സിറിയന്‍ ബാങ്ക്.

കാത്തലിക്ക് സിറിയന്‍ ബാങ്കിന്റെ ഏറ്റവും വലിയ ഓഹരി ഉടമ ബാങ്കോക്കിലെ ഇന്ത്യാക്കാരനായ സുര ചാന്‍ശ്രീ ചാവ്ലയാണ്.

വിപണിയില്‍ നിന്നാണ് തങ്ങള്‍ സിഎസ്‍ബി ഓഹരികള്‍ സ്വന്തമാക്കിയതെന്ന് മുത്തൂറ്റ് ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടരുമായ തോമസ് ജോണ്‍ മുത്തൂറ്റ് വ്യക്തമാക്കി. അടുത്ത ആറ് മാസത്തിനുള്ളില്‍ നാല് ശതമാനം ഓഹരി കൂടി വാങ്ങാനാണ് മുത്തൂറ്റ് ഗ്രൂപ്പ് ഉദ്ദേശിയ്ക്കുന്നത്. എത്ര രൂപയ്ക്കാണ് ഓഹരി വാങ്ങിയതെന്ന് വെളിപ്പെടുത്താന്‍ തോമസ് ജോണ്‍ തയ്യാറായില്ല.

സുര ചാന്‍ശ്രീ ചാവ്ലയില്‍ നിന്നാണോ ഈ ഓഹരികള്‍ വാങ്ങിയതെന്ന ചോദ്യത്തിന് തോമസ് ജോണ്‍ കൃത്യമായ ഉത്തരം നല്‍കിയില്ല. വിപണിയില്‍ സിഎസ്‍ബി ഓഹരികള്‍ കിട്ടാന്‍ വിഷമം ഒന്നുമില്ല. അതുകൊണ്ട് തന്നെ മുഖവിലയേക്കാള്‍ അധികം പണമൊന്നും ഓഹരിയ്ക്ക് കൊടുക്കേണ്ടിവന്നില്ല. തോമസ് ജോണ്‍ പറയുന്നു.

ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാത്തതാണ് കാത്തലിക്ക് സിറിയന്‍ ബാങ്ക് ഓഹരികള്‍.

സുല ചാന്‍ശ്രീ ചാവ്ല സിഎസ്‍ബിയെടെ 30 ശതമാനത്തോളം ഓഹരി സ്വന്തമാക്കിത് വന്‍ വിവാദമായിരുന്നു. കേരളത്തില്‍ വേരുള്ള ഒരു ബാങ്കിനെ മറുനാട്ടുകാര്‍ സ്വന്തമാക്കാന്‍ പോകുന്നെന്ന പ്രചരണവും പ്രതിഷേധവുമാണ് അന്ന് ഉണ്ടായത്.

ചാവ്ലയുടെ ഓഹരി 30 ശതമാനത്തോളം ആയതുകൊണ്ട് ബാങ്കിലെ ഓഹരി പങ്കാളിത്തം കുറയ്ക്കണമെന്ന് റിസര്‍വ് ബാങ്ക് ചാവ്ലയോട് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിലെ നിയമം അനുസരിച്ച് ഒരു നിക്ഷേപകന് ഇന്ത്യന്‍ ബാങ്കില്‍ പത്ത് ശതമാനത്തില്‍ കൂടുതല്‍ ഓഹരി കൈവശം വയ്ക്കാന്‍ പാടില്ല. ഇതില്‍ കുറച്ച് ഓഹരികള്‍ ചാവ്ല എഡല്‍വൈസ് ക്യാപ്പിറ്റല്‍ എന്ന കമ്പനിയ്ക്ക് കൈമാറുകയാണ്. ഇതിന് റിസര്‍ബാങ്ക് അനുമതിയും ലഭിച്ചിട്ടുണ്ട്.

മറ്റൊരു കേരള ബാങ്കായ ഫെഡറല്‍ ബാങ്ക് സിഎസ്‍ബിയെ ഏറ്റെടുക്കാന്‍ ആലോചിച്ചിരുന്നു. എന്നാല്‍ സിഎസ്‍ബിയ്ക്ക് ഫെ‍ഡറല്‍ ബാങ്ക് നിശ്ചയിച്ച് മൂല്യം കുറഞ്ഞതുകാരണം അത് നടക്കാതെ പോയി. ഫെഡറല്‍ ബാങ്കും എല്‍ &ടി കമ്പനിയും സിഎസ്‍ബിയില്‍ ഓഹരി ഉടമസ്ഥരാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+