ദളിത് സ്ത്രീയെ പോത്തിന്‍പുറത്ത് ഗ്രാമം ചുറ്റിച്ചു
ബുലന്ദ്ഷഹര്‍: ഉത്തര്‍പ്രദേശിലെ ശികാര്‍പുരിനടുത്ത ഷുജാപുരില്‍ ദളിത് സ്ത്രീയെയും മകനെയും മുഖത്ത് കരിതേച്ച് പോത്തിന്‍പുറത്തിരുത്തി ഗ്രാമം ചുറ്റിച്ചു.
വിവാഹിതയായ സ്ത്രീയെ ഒളിച്ചോടാന്‍ സഹായിച്ചതിനാണ് അമ്പതുകാരിയെയും പതിനെട്ട് വയസ്സുള്ളമകനെയും ഈ വിധത്തില്‍ ശിക്ഷിച്ച് അപമാനിച്ചത്.
ജാട്ട് സമുദായക്കാര്‍ക്ക് ഭൂരിപക്ഷമുള്ള പഞ്ചായത്തിന്റെ തീരുമാനപ്രകാരമാണ് ശിക്ഷ നടപ്പിലാക്കിയത്.
കാമുകനോടൊപ്പം ഒളിച്ചോടിയ ജാട്ട് വിഭാഗത്തില്‍പ്പെട്ട ശാമ (25) എന്ന സ്ത്രീ തിരിച്ചുവന്നശേഷം ചന്ദ്രാവതി തന്നെ സഹായിച്ച കാര്യം ഗ്രാമീണരോട് പറയുകയായിരുന്നു.
തുടര്‍ന്നാണ് ശിക്ഷ നടപ്പാക്കാന്‍ പഞ്ചായത്ത് തീരുമാനിച്ചത്. സംഭവത്തില്‍ 23 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും ശാമ ഉള്‍പ്പെടെ ഏഴുപേരെ അറസ്റ്റുചെയ്തെന്നും പോലീസ് പറഞ്ഞു.












Click it and Unblock the Notifications