കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തദ്ദേശ തിരഞ്ഞെടുപ്പ്: പത്രികാ സമര്‍പ്പണം തുടങ്ങി

  • By Ajith Babu
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിനുള്ള പത്രികാ സമര്‍പ്പണം തിങ്കളാഴ്ച മുതല്‍ ആരംഭിയ്ക്കും. ഒക്ടോബര്‍ നാല് വരെയാണ് പത്രിക സ്വീകരിക്കുന്നത്.

രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് മൂന്ന് മണിവരെ വരണാധികാരികളുടെയും ഉപ വരണാധികാരികളുടെയും ഓഫീസുകളില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. ഒക്ടോബര്‍ അഞ്ചിനാണ് സൂക്ഷ്മ പരിശോധന. ഒക്ടോബര്‍ ഏഴിനാണ് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാനതീയതി. ഒക്ടോബര്‍ ഏഴിന് സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച അന്തിമ ചിത്രം വ്യക്തമാവും.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒക്ടോബര്‍ 23നാണ് വോട്ടെടുപ്പ്. ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ 25 നും. എല്ലായിടത്തും ഒക്ടോബര്‍ 27 നാണ് വോട്ടെണ്ണല്‍.

മൊത്തം 1207 തദ്ദേശ സ്ഥാപനങ്ങളിലെ 21,595 വാര്‍ഡുകളിലേക്കുള്ള തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുന്നതോടെയാണ് പത്രികാ സമര്‍പ്പണവും ആരംഭിക്കുന്നത്. അതേ സമയം കോഴിക്കോട് ജില്ലയിലെ വേളം ഗ്രാമപ്പഞ്ചായത്തിലേക്കും ഈ പഞ്ചായത്ത് പ്രദേശത്തെ ബ്ലോക്ക്, ജില്ലാ ഡിവിഷനുകളിലേക്കും ഒക്ടോബര്‍ അഞ്ചിനാണ് വിജ്ഞാപനം. ഇവിടെ ഒക്ടോബര്‍ 30 നായിരിക്കും തിരഞ്ഞെടുപ്പ്.

പത്രികാസമര്‍പ്പണത്തിന് സമയമായിട്ടും ഇരുമുന്നണികളിലും സീറ്റ് വിഭജന ചര്‍ച്ചകള്‍
കുഴഞ്ഞുമറിഞ്ഞ നിലയിലാണ്. കൂടുതല്‍ തദ്ദേശസ്ഥാപനങ്ങളില്‍ ധാരണയിലെത്തി ഇക്കാര്യത്തില്‍ ഒരു ചുവട് മുന്നില്‍ നില്‍ക്കുന്നത് എല്‍ഡിഎഫാണ്. എന്നാല്‍ സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള തര്‍ക്കമാണ് എല്‍.ഡി.എഫിലെ പ്രശ്‌നം. ഘടകകക്ഷികള്‍ കൊഴിഞ്ഞുപോയതോടെ അവരുടെ സീറ്റുകള്‍ കൈപ്പിടിയിലൊതുക്കി കൂടുതല്‍ കരുത്താര്‍ജ്ജിയ്ക്കാനുള്ള സിപിഎമ്മിന്റെ നീക്കമാണ് സിപിഐയെ പ്രകോപിപ്പിക്കുന്നത്.

യു.ഡി.എഫില്‍ കേരള കോണ്‍ഗ്രസ്, ജെഎസ്എസ് കക്ഷികളാണ് എതിര്‍പ്പ് ഉയര്‍ത്തിയിരിക്കുന്നത്. ജോസഫ് ഗ്രൂപ്പിന്റെ കടന്നുവരവ് അംഗീകരിക്കാന്‍ കോണ്‍ഗ്രസ് ഇനിയും തയ്യാറായിട്ടില്ല. ജോസഫ് ഗ്രൂപ്പ് ഇടതുമുന്നണിയില്‍ ആയിരുന്നപ്പോള്‍ ജയിച്ച സീറ്റുകള്‍ നല്‍കണമെന്നാണ് കെ.എം.മാണിയുടെ ആവശ്യം. ഈ ആവശ്യം കോണ്‍ഗ്രസിന് ഇതുവരെയും ഉള്‍ക്കൊള്ളാനായിട്ടില്ല.

ജില്ലാ പഞ്ചായത്തുകളിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടിക ബിജെപി തിങ്കളാഴ്ച അംഗീകരിക്കും. പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഒക്ടോബര്‍ അഞ്ചിന് പൂര്‍ത്തിയാവുമെന്നാണ് നേതൃത്വം അറിയിച്ചിരിയ്ക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X