മോഷണം ആരോപിച്ച് അധ്യാപിക കുട്ടിയുടെ കൈപൊള്ളിച്ചു
ഷിംല: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് അധ്യാപിക, ആറാംക്ലാസ്സുകാരിയുടെ കൈവിരലുകള്‍ പൊള്ളിച്ചതായി പരാതി.
ഹിമാചല്‍പ്രദേശിലെ ഷിലായി മേഖലയിലെ കസ്തൂര്‍ബാഗാന്ധി ഗേള്‍സ് ഹോസ്റ്റലിലാണ് സംഭവം നടന്നത്.
ഷിലായിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക സീമാദേവിക്കെതിരെയാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വിദ്യാഭ്യാസ വകുപ്പിന് പരാതി നല്‍കിയത്.
മോഷണം നടത്തിയെങ്കില്‍ കൈപൊള്ളുമെന്നും അല്ലെങ്കില്‍ പരിക്കേല്‍ക്കില്ലെന്നും പറഞ്ഞ അധ്യാപിക മെഴുകുതിരി കത്തിച്ച് കുട്ടിയുടെ വിരലുകള്‍ ബലം പ്രയോഗിച്ച് പൊള്ളിക്കുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു.
പരാതി കിട്ടിയിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജഗദീഷ്‌നേഗി പറഞ്ഞു. പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.












Click it and Unblock the Notifications