Get Updates
Get notified of breaking news, exclusive insights, and must-see stories!

പിതാവ് മാനഭംഗപ്പെടുത്തിയെന്ന് 15കാരി

നാഗ്പൂര്‍: പതിനഞ്ചുകാരിയായ മകളെ പിതാവ് പീഡിപ്പിച്ച ഗര്‍ഭിണിയാക്കിയതായി പരാതി. നാഗ്പൂര്‍ സ്വദേശിയായ പെണ്‍കുട്ടിയാണ് പിതാവില്‍ നിന്നും ഗര്‍ഭിണിയായത്.

പിതാവിന്റെ ലൈംഗികപീഡനത്തെക്കുറിച്ച് കുട്ടി അമ്മയോട് പറയുകയും തുടര്‍ന്ന് ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. കുട്ടിയുടെ മാതാപിതാക്കള്‍ പിരിഞ്ഞാണ് കഴിയുന്നത്. അച്ഛന്റെയും അമ്മയുടെയും വിവാഹബന്ധം താറുമാറായപ്പോള്‍ കുട്ടി പത്തുവര്‍ഷം അനാഥാലയത്തിലാണ് കഴിഞ്ഞിരുന്നത്.

പിന്നീട് 2010 മാര്‍ച്ചില്‍ കോടതി കുട്ടിയെ പിതാവ് അജയ് അഗര്‍വാളിനൊപ്പം അയച്ചു. ഇതിന് പിന്നാലെയാണ് തനിക്ക് പിതാവില്‍ നിന്നും ലൈംഗികചൂഷണം അനുഭവിക്കേണ്ടിവന്നതെന്ന് കുട്ടി പറയുന്നു.

ഭാര്യ പൊലീസില്‍ പരാതി നല്‍കിയ അന്നുമുതല്‍ അജയ് ഒളിവില്‍പ്പോയിരിക്കുകയാണ്. എന്നാല്‍ പിതാവ് കുറ്റക്കാരനല്ലെന്നും സഹോദരിയ്ക്ക് നഗരത്തിലെ ഒരു യുവാവുമായി ബന്ധമുണ്ടെന്നുമാണ് കുട്ടിയുടെ മുതിര്‍ന്ന സഹോദരന്‍ പറയുന്നത്.

സഹോദരിയുടെ വാക്കുകേട്ട് അമ്മ പൊലീസില്‍ പരാതി കൊടുക്കുന്നതിനെ സഹോദരനും എതിര്‍ത്തിരുന്നുവത്രേ. ഇതിന്റെ പേരില്‍ ഇയാള്‍ അമ്മയെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നുവെന്ന പൊലീസ് പറയുന്നു.

എന്നാല്‍ എതിര്‍പ്പ് വകവയ്ക്കാതെ മാതാവ് പരാതി നല്‍കുകയായിരുന്നു. നാല്മാസം മുമ്പാണ് പിതാവിന്റെ പീഡനം തുടങ്ങിയതെന്നും എന്നും ഉച്ചതിരിഞ്ഞ് മദ്യപിച്ച് വന്നാണ് ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചിരുന്നതെന്നും പരാതിയില്‍ പറയുന്നു.

കുട്ടിയ്ക്ക് ശാരീരിക അസ്വാസ്ഥ്യങ്ങളുണ്ടായതിനെത്തുടര്‍ന്ന് വൈദ്യപരിശോധന നടത്തിയപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞത്. ഇതോടെയാണ് കുട്ടി എല്ലാ കാര്യങ്ങളും അമ്മയോട് തുറന്ന് പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+