കേരളത്തില്‍ ഹെലി ടാക്‌സി യാഥാര്‍ത്ഥ്യമാവുന്നു
കൊച്ചി: രണ്ട് പതിറ്റാണ്ട് മുമ്പെ കേരളം സ്വപ്‌നം കണ്ട ഹെലി ടാക്‌സി പദ്ധതി യാഥാര്‍ത്ഥ്യമാവുന്നു. ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ഭാരത് എയര്‍വേയ്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് പദ്ധതിയില്‍ താത്പര്യം പ്രകടിപ്പിച്ചിരിയ്ക്കുന്നത്.
പരീക്ഷണാടിസ്ഥാനത്തില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ശബരിമലയിലെ നിലയ്ക്കലിലേക്കുള്ള ഹെലി ടാക്‌സി സര്‍വീസ് ശനിയാഴ്ച ആരംഭിച്ചു. ശബരിമല തീര്‍ത്ഥാടകരെ ലക്ഷ്യം വെച്ചാണ് ഇപ്പോള്‍ സര്‍വീസ് തുടങ്ങിയിരിക്കുന്നത്. ഭാവിയില്‍ കേരളത്തിലെ എല്ലാ പ്രമുഖ വിനോദ സഞ്ചാരകേന്ദ്രങ്ങളെയും ബന്ധിപ്പിയ്ക്കുന്ന രീതിയില്‍ ഹെലി ടാക്‌സി സര്‍വീസ് വിപുലീകരിയ്ക്കാനാണ് ഭാരത് എയര്‍വേയ്‌സിന്റെ പദ്ധതി. ഇത് സംബന്ധിച്ച ടൂറിസം വകുപ്പുമായി ഉടന്‍ ചര്‍ച്ചകള്‍ ആരംഭിയ്ക്കും.
അന്താരാഷ്ട്ര സഞ്ചാരികളെ ഏറെ ആകര്‍ഷിയ്ക്കുന്നതായിരിക്കും ഹെലി ടാക്‌സിയെന്ന് കമ്പനി പറയുന്നു. ഇപ്പോള്‍ പൈലറ്റുള്‍പ്പെടെ ആറ് പേര്‍ക്ക് സഞ്ചരിയ്ക്കാവുന്ന ഹെലികോപ്ടറാണ് ശബരിമലയിലേക്ക് സര്‍വീസ് നടത്തുക. പദ്ധതി വിജയകരമായാല്‍ 14-15 പേര്‍ക്ക് സഞ്ചരിയ്ക്കാവുന്ന ഹെലികോപ്ടറുകളും ഇവിടേക്ക് കൊണ്ടു വരും.
കൊച്ചി-ശബരിമല ഹെലിടാക്‌സി ട്രിപ്പിന് 40000 രൂപയാണ് ചെലവ് പ്രതീക്ഷിയ്ക്കപ്പെടുന്നത്. ആറ് പേര്‍ക്ക് ഒറ്റ ട്രിപ്പില്‍ പോകാം. മണിക്കൂര്‍ നിരക്കിലാണ് യാത്രാക്കൂലി ഈടാക്കുക.












Click it and Unblock the Notifications