30 ലക്ഷം മൊബൈല്‍ കണക്ഷനുകള്‍ റദ്ദാക്കി
ദില്ലി: ഇന്ത്യയില്‍ ടെലികോം കമ്പനികളെ ലക്ഷ്യമിട്ട് കൊണ്ടുവന്ന സുരക്ഷാചട്ടങ്ങള്‍ കര്‍ശനമാക്കിയതോടെ രാജ്യത്ത് ഇതുവരെ 30 ലക്ഷം മൊബൈല്‍ഫോണ്‍ കണക്ഷനുകള്‍ റദ്ദാക്കിയതായി റിപ്പോര്‍ട്ട്.
തീവ്രവാദികള്‍ ഭീകരപ്രവര്‍ത്തനത്തിനു വേണ്ടി വ്യാജരേഖകള്‍ ചമച്ച് മൊബൈല്‍ഫോണ്‍ കണക്ഷനുകള്‍ നേടുന്നുവെന്ന രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് സുരക്ഷാചട്ടങ്ങള്‍ കര്‍ശനമാക്കിയത്.
ഉപഭോക്താവ് സമര്‍പ്പിക്കുന്ന രേഖകളുടെ അവ്യക്തതയാണ് കണക്ഷനുകള്‍ റദ്ദാക്കാന്‍ പ്രധാന കാരണം. ഇതുവരെ വിവിധ ടെലികോം കമ്പനികളുടെ 30 ലക്ഷം കണക്ഷനുകള്‍ റദ്ദാക്കിയതായി ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു.
ടെലികോം വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച് അപൂര്‍ണമായ രേഖകളും വ്യാജ സര്‍ട്ടിഫിക്കറ്റുകളും സമര്‍പ്പിച്ചിട്ടുള്ള ഉപഭോക്താക്കളുടെ കണക്ഷനുകളാണ് റദ്ദാക്കിയത്. കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് നടപടി.












Click it and Unblock the Notifications