Get Updates
Get notified of breaking news, exclusive insights, and must-see stories!

രത്‌നം വയറ്റിലാക്കി കടത്തിയയാള്‍ പിടിയില്‍

ചെന്നൈ: ഒന്നരക്കോടി രൂപ വിലയുള്ള രത്‌നക്കല്ലുകള്‍ വിഴുങ്ങി ശ്രീലങ്കയില്‍ നിന്ന് ചെന്നൈയിലേക്ക് വന്ന ശ്രീലങ്കന്‍ സ്വദേശി വിമാനത്താവളത്തില്‍ അറസ്റ്റിലായി.

ഒരു കിലോ തൂക്കം വരുന്ന 2065 രത്‌നക്കല്ലുകള്‍ 42 ഗര്‍ഭ നിരോധന ഉറകളിലാക്കി വിഴുങ്ങിയ മുഹമ്മദ് സഫീക്ക് (43) ആണ് ചെന്നൈ വിമാനത്താവളത്തില്‍ പിടിയിലായത്.

ശ്രീലങ്കയില്‍ നിന്ന് രത്‌നക്കല്ലുകള്‍ വിഴുങ്ങി ഒരാള്‍ വരുന്നതായി രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് ചെന്നൈ വിമാനത്താവളത്തില്‍ ചൊവ്വാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് മുഹമ്മദ് സഫീക്ക് പിടിയിലായത്.

ശ്രീലങ്കയില്‍ നിന്ന് രാജ്യാന്തര സംഘം നല്‍കുന്ന രത്‌നക്കല്ലുകള്‍ ചെന്നൈയിലെത്തിച്ച് ഇവിടത്തെ ഏജന്റുമാര്‍ക്ക് കൈമാറുകയാണ് ഇയാള്‍ ചെയ്തിരുന്നതെന്ന് സബര്‍ബന്‍ പോലീസ് കമ്മീഷണര്‍ എസ്.ആര്‍. ജാന്‍ഗിദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ചെന്നൈയില്‍ എത്തിയശേഷം ഏജന്റുമാരെ കാത്തുനില്‍ക്കുന്നതിനിടയിലാണ് അഡീഷണല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം മുഹമ്മദ് സഫീക്കിനെ പിടികൂടിയത്. തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ കൊണ്ടുപോയി എക്‌സ്‌റേ എടുത്തപ്പോള്‍ വയറ്റില്‍ ചെറുപാക്കറ്റുകള്‍ കണ്ടെത്തി. ഡോക്ടര്‍ നല്‍കിയ മരുന്ന് കഴിപ്പിച്ച് രത്‌നക്കല്ലുകള്‍ പുറത്തെടുക്കുകയായിരുന്നു.

യഥാര്‍ഥ പാസ്‌പോര്‍ട്ട്, വിസ എന്നിവയോടു കൂടി എത്തിയ മുഹമ്മദ് സഫീക്ക് നേരത്തേ മൂന്ന് തവണ ചെന്നൈയിലേക്ക് രത്‌നങ്ങള്‍ കടത്തിയിട്ടുണഅടത്രേ. 10,000 രൂപയും യാത്രാചെലവുമാണ് ഇതിന് ഇയാള്‍ക്ക് പ്രതിഫലമായി ലഭിക്കുന്നത്.

മണലിയിലെ ലോഡ്ജിലെത്തിയാണ് ഇവ കൈമാറുക. ചെന്നൈയിലെ ഏജന്റുമാര്‍, രാജ്യാന്തര സംഘം നല്‍കുന്ന ചില സൂചനകളിലൂടെയാണ് ആളെ തിരിച്ചറിയുക. കൂടാതെ ഏജന്റുമാര്‍ ഒരു ടോക്കണും തിരിച്ചറിയാനായി നല്‍കും. സംഭവവുമായി ബന്ധപ്പെട്ട് ജയ്പ്പുര്‍ സ്വദേശികളായ കുമാര്‍, സബീര്‍, റഫീക്ക് എന്നീ മൂന്നുപേരെ തിരയുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+