ലക്ഷ്മണയുടെ ശിക്ഷ വ്യാഴാഴ്ച പ്രഖ്യാപിയ്ക്കും
കൊച്ചി: നക്‌സല്‍ വര്‍ഗീസിനെ അറസ്റ്റ്‌ചെയ്ത ശേഷം കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ രണ്ടാം പ്രതിയായ മുന്‍ പോലീസ് ഐജി ലക്ഷ്മണ (74) യുടെ ശിക്ഷ ഒക്ടോബര്‍ 28 വ്യാഴാഴ്ച കോടതി തീരുമാനിയ്ക്കും.
മുന്‍ പോലീസ് ഐജി ലക്ഷ്മണ (74) കുറ്റക്കാരനാണെന്ന് പ്രത്യേക സിബിഐ കോടതി ബുധനാഴ്ചയാണ് വിധിച്ചത്. മൂന്നാം പ്രതി മുന്‍ ഡിജിപി വിജയനെ (83) സംശയത്തിന്റെ ആനുകൂല്യം നല്‍കി വെറുതെ വിട്ടിരുന്നു.
ജഡ്ജി എസ്. വിജയകുമാര്‍ ആണ് വിധി പ്രഖ്യാപിയ്ക്കുന്നത്. സിബിഐ പ്രോസിക്യൂട്ടര്‍ വൈക്കം പുരുഷോത്തമന്‍ നായരുടെ വാദവും ലക്ഷ്മണയ്ക്ക് പറയാനുള്ളതും കോടതി കേള്‍ക്കും. പോലീസ് കസ്റ്റഡിയില്‍ വച്ച് ഒരാളെ വെടിവെച്ച് കൊലപ്പെടുത്തിയത് അത്യപൂര്‍വമായ കേസ് ആയതിനാല്‍ ലക്ഷ്മണയ്ക്ക് വധശിക്ഷ വിധിക്കണമെന്ന് സിബിഐ ആവശ്യപ്പെടുന്നതാണ്.
1970 ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഫിബ്രവരി 18-ന് അന്ന് ഡിവൈ.എസ്.പി.യായിരുന്ന ലക്ഷ്മണയുടെയും ഡിഐജി ആയിരുന്ന വിജയന്റെയും ആജ്ഞ അനുസരിച്ച് വയനാട് കാട്ടിനുള്ളില്‍ വച്ച് ഒന്നാം പ്രതി മുന്‍ സിആര്‍പി കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായര്‍ നെഞ്ചില്‍ വെടിവെച്ച് വര്‍ഗീസിനെ കൊലപ്പെടുത്തിയെന്നാണ് കേസ് അന്വേഷിച്ച സിബിഐയുടെ കുറ്റപത്രത്തില്‍ ആരോപിച്ചിരുന്നത്. നാലുവര്‍ഷം മുമ്പ് രാമചന്ദ്രന്‍ നായര്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചതിനാല്‍ വിചാരണ നടന്നില്ല.
ഉന്നത പൊലീസ് ഉദ്വോഗസ്ഥനായ ലക്ഷ്മണയുടെ കൈകളില്‍ വെറുമൊരു പാവയായിരുന്ന കീഴ് ജീവനക്കാരന്‍ രാമചന്ദ്രന്‍ നായരാണ് വര്‍ഗീസിനെ കൊലപ്പെടുത്തിയതെന്ന് സംശയാതീതമായി തെളിയുന്നുവെന്നാണ് പ്രത്യേക കോടതി ജഡ്ജി എസ്. വിജയകുമാര്‍ വിധിയില്‍ വ്യക്തമാക്കിയത്.












Click it and Unblock the Notifications