ഭാര്യയെ തട്ടിക്കൊണ്ടുപോകാന്‍ ക്വട്ടേഷന്‍
ഹരിപ്പാട്: ഭാര്യയെയും ഒരു വയസ്സുള്ള കുഞ്ഞിനെയും തട്ടിക്കൊണ്ടുപോകാന്‍ ക്വട്ടേഷന്‍ സംഘത്തിനൊപ്പം വന്ന യുവാവ് പിടിയിലായി. ക്വട്ടേഷന്‍ സംഘത്തിനൊപ്പം വന്ന യുവാവ് ഭാര്യയുടെ പിതൃസഹോദരനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ചു. സംഭവം കണ്ടുനിന്ന നാട്ടുകാര്‍ ഇയാളെയും സംഘത്തെയും പിടികൂടി ' പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
വെള്ളംകുളങ്ങര മുട്ടാണിക്കാട്ട് രാജന്റെ വീട്ടിലാണ് ഇവര്‍ കടന്നുകയറി അക്രമം അഴിച്ചുവിട്ടത്‌്. വെള്ളിയാഴ്‌ച ഉച്ചയോടെയാണ് സംഭവം.
ചങ്ങനാശ്ശേരി സ്വദേശികളായ പ്രേംലാല്‍ (26), വിനായക് (26), ചെങ്ങന്നൂര്‍ സ്വദേശിയായ വിഷ്‌ണു (24), സഹോദരന്‍ വൈശാഖ് (23) എന്നിവരാണ് പിടിയിലായത്. ഇവര്‍ വന്ന ആഡംബരകാര്‍ നാട്ടുകാര്‍ തടഞ്ഞിട്ട് പോലീസില്‍ ഏല്‍പ്പിച്ചു.
ആലപ്പുഴയില്‍ ജോലിത്തട്ടിപ്പ് നടത്തി 40 ലക്ഷം രൂപ കബളിപ്പിച്ചെടുത്ത കേസില്‍ അറസ്റ്റിലായ പ്രേംലാല്‍, വെള്ളംകുളങ്ങര മുട്ടാണിക്കാട്ട് രാജന്റെ മകള്‍ സിജിയെ മൂന്നുവര്‍ഷം മുമ്പാണ് വിവാഹം ചെയ്‌തത്. അടുത്തിടെ സിജി പ്രേംലാലുമായി പിണങ്ങി കുഞ്ഞിനെയും കൊണ്ട് കുടുംബവീട്ടില്‍ താമസിക്കുകയായിരുന്നു.
ഒരാഴ്‌ച മുമ്പ് പ്രേംലാല്‍ വീട്ടിലെത്തി സിജിയെ മര്‍ദിച്ചിരുന്നു. ഇതു സംബന്ധിച്ച് വീയപുരം പോലീസ് കേസെടുത്തിട്ടുണ്ട്. തുടര്‍ന്ന് സിജി വിവാഹമോചനത്തിന് കേസും കൊടുത്തു. ഇതിനിടെയാണ് വെള്ളിയാഴ്‌ച പ്രേംലാല്‍ ക്വട്ടേഷന്‍ സംഘത്തിനൊപ്പം വന്നതെന്ന് സിജിയുടെ ബന്ധുക്കള്‍ പറഞ്ഞു.
സിജിയെയും കുഞ്ഞിനെയും ക്വട്ടേഷന്‍ സംഘം ആക്രമിക്കുന്നത് തടഞ്ഞ, സിജിയുടെ അച്ഛന്‍ രാജന്റെ സഹോദരന്‍ റജി(40)യെയാണ് കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ചത്. തന്റെ നേരെ കാര്‍ ഓടിച്ചുവന്നപ്പോള്‍ റജി കാറിന്റെ ബോണറ്റിലേക്ക് ചാടിക്കയറി വൈപ്പറില്‍ പിടിച്ചുകിടന്നു. ക്വട്ടേഷന്‍ സംഘം ഈ നിലയില്‍ 200 മീറ്ററോളം കാറോടിച്ചു. അപ്പോഴേക്കും നാട്ടുകാര്‍ ഓടിക്കൂടി കാര്‍ തടഞ്ഞു. പരിക്കേറ്റ റജി ഹരിപ്പാട് ,സര്‍ക്കാര്‍ ആസ്?പത്രിയില്‍ ചികിത്സയിലാണ്.
വിവരമറിഞ്ഞ് വീയപുരം പോലീസ് സ്ഥലത്തെത്തിയെങ്കിലും നാട്ടുകാര്‍ പ്രതികളെ വിട്ടുകൊടുത്തില്ല. മാന്നാര്‍ സി.ഐ. രാജപ്പന്‍ റാവുത്തര്‍ വന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.












Click it and Unblock the Notifications