വിളക്ക് ഊതിക്കെടുത്തിയ തമ്പാന് നോട്ടീസ്
ദില്ലി : ഇന്ദിരാഗാന്ധി അനുസ്മരണ ചടങ്ങിനിടെ കത്തിച്ച നിലവിളക്ക് ഊതിക്കെടുത്തി വീണ്ടും കത്തിച്ച മുന്‍ എംഎല്‍എ പ്രതാപവര്‍മ തമ്പാനു കെപിസിസി. കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. ഏഴു ദിവസത്തിനകം മറുപടി നല്‍കണമെന്നാവശ്യപ്പെട്ടാണു നോട്ടീസ് നല്‍കിയതെന്നു കെ.പിസിസി. പ്രസിഡന്റ് രമേശ് ചെന്നിത്തല ദില്ലിയില്‍ പറഞ്ഞു. മറുപടി കിട്ടിയശേഷം അനന്തര നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
കൊല്ലം ഡി.സി.സി. ഓഫീസില്‍ ഇന്ദിരാഗാന്ധി അനുസ്മരണ ചടങ്ങു നടക്കുമ്പോഴായിരുന്നു പാര്‍ട്ടിയെ നാണക്കേടിലാക്കിയ സംഭവം അരങ്ങേറിയത്. ഐഎന്‍ടിയുസി സംഘടിപ്പിച്ച ചടങ്ങ് ഓഫീസിനുള്ളില്‍ നടക്കുന്നതിനിടെ പുറത്തു നടന്ന മറ്റൊരു ചടങ്ങില്‍ കൊല്ലം ഡിസിസി പ്രസിഡന്റ കടവൂര്‍ ശിവദാസന്‍ കൊളുത്തിയ നിലവിളക്ക് കെപിസിസി നിര്‍വാഹകസമിതിയംഗം കൂടിയായ തമ്പാന്‍ ഊതിക്കെടുത്തുകയായിരുന്നു.
കെപിസിസി മുന്‍ പ്രസിഡന്റു കൂടിയായ സി.വി. പത്മരാജന്‍ അകത്തു പ്രസംഗിക്കുന്നതിനിടെ കടവൂര്‍ പുറത്തു നിലവിളക്ക് കൊളുത്തിയതാണ് എതിര്‍ ഗ്രൂപ്പുകാരനായ തമ്പാനെ പ്രകോപിപ്പിച്ചത്. വിളക്ക് ഊതികെടുത്തിയ ശേഷം പത്മരാജനെ കൊളുത്താന്‍ തമ്പാന്‍ ക്ഷണിച്ചെങ്കിലും അദ്ദേഹം അതിന് തയാറായില്ല. തുടര്‍ന്ന് നിലവിളക്ക് തമ്പാന്‍ തന്നെ കൊളുത്തി. ഇതോടെ സ്ഥലത്തുണ്ടായിരുന്ന കടവൂര്‍ അനുകൂലികള്‍ രോഷാകുലരായതിനെ തുടര്‍ന്ന് തമ്പാന്‍ സ്ഥലം വിട്ടു.












Click it and Unblock the Notifications