കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദീപാവലി: സ്വര്‍ണത്തിന് പ്രീയം ഏറെ

Google Oneindia Malayalam News

അഹമ്മദാബാദ്: വടക്കേ ഇന്ത്യയുടെ വന്‍ ഉത്സവമായ ദീപാവലി എത്തിയതോടെ സ്വര്‍ണത്തിന് പ്രായം ഏറി. ഉത്സവ വേളയില്‍ സ്വര്‍ണം വാങ്ങുന്നത് വടക്കേ ഇന്ത്യക്കാരുടെ പൊതു സ്വഭാവമാണ്. രാജസ്ഥാന്‍കാര്‍ക്കാണ് ഈ സ്വഭാവം കൂടുതല്‍.

അക്ഷയ തൃതിയ പോലെ ദീപാവലി ആഘോഷത്തിന്റെ ആദ്യ ദിവസമായ 'ധന്‍തെരാസി'ന് സ്വര്‍ണം വാങ്ങുന്നത് വടക്കേ ഇന്ത്യക്കാരുടെ പതിവാണ്. അഞ്ച് ദിവസത്തെ ദീപാവലി ആഘോഷത്തിലെ ആദ്യ ദിവസമാണ് ധന്‍ തെരാസ്. സമ്പത്തിന്റെ ദിവസമാണ് ധന്‍തെരാസ്.

ഡിമാന്റ് കൂടിയത് സ്വര്‍ണ വിലയില്‍ നേരിയ കയറ്റത്തിന് കാരണമായിട്ടുണ്ട്. വില കൂടുന്നതൊന്നും സ്വര്‍ണ വില്പനയെ ബാധിച്ചിട്ടില്ല. വന്‍ വില്പനയാണ് വിപണി കാണുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാളും 20 ശതമാനമെങ്കിലും അധികം വില്കാനാവുമെന്നാണ് സ്വര്‍ണ കച്ചവടക്കാര്‍ കരുതുന്നത്. കഴിഞ്ഞ വര്‍ഷം ധന്‍തെരാസ് ദിവസം 1,12,000 കോടി രൂപയുടെ സ്വര്‍ണമാണ് വിറ്റത്.

നവംബര്‍ മൂന്ന് ബുധനാഴ്ച ഒരു ഗ്രാം തങ്കത്തിന് അന്താരാഷ്ട്ര വില 1931.04 രൂപയാണ്. സ്വര്‍ണത്തിന്റെ വില ഇതിലും കുറവായിരിയ്ക്കും. കൊച്ചിയില്‍ നവംബര്‍ മൂന്നിന് ഒരു ഗ്രാം സ്വര്‍ണ വില 1840 രൂപയാണ്. രണ്ടാഴ്ച മുമ്പ് സ്വര്‍ണത്തിനും തങ്കത്തിനും റെക്കോഡ് വില എത്തിയിരുന്നു. അന്ന് ഒരു ഗ്രാം തങ്കത്തിന് 20,120 രൂപയായിരുന്നു വില.

ധന്‍തെരാസ്

ധന്‍ത്രയോദശി, ധന്വന്തരി ത്രിയോദശി എന്നീ പേരുകളിലും ധന്‍ തെരാസ് അറിയപ്പെടുന്നുണ്ട്. ഹിന്ദു കലണ്ടറിലെ അശ്വിന്‍ മാസത്തിലെ കൃഷ്ണ പക്ഷത്തിലാണ് ഈ ആഘോഷം വരുക. അതായത് ഒക്ടോബര്‍ - നവംബര്‍ മാസത്തില്‍.

ധന ദേവതയായ മഹാ ലക്ഷ്മിയുടെ ഒരു രൂപമായ മൂങ്ങയെ ഈ ആഘോഷ വേളയില്‍ ആരാധിയ്ക്കുക പതിവാണ്. വീട്ടില്‍ ഐശ്വര്യവും അഭിവൃദ്ധിയും വരാനാണ് ഈ പ്രാര്‍ത്ഥന. വടക്കേ ഇന്ത്യയിലെ കച്ചവടക്കാര്‍ ഈ ദിവസം സ്വര്‍ണം വാങ്ങുന്നത് നിഷ്ടയാക്കിയവരാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X