മദനിയുടെ സെല്ലിലെ ഒളിക്യാമറ മാറ്റില്ല

ഇക്കാര്യം ആവശ്യപ്പെട്ട് ബാംഗൂര്‍ അഡീഷണല്‍ ചീഫ് മെട്രൊപ്പൊലിറ്റന്‍ മജിസ്‌ട്രേട്ട് മുന്‍പാകെയാണ് മദനി ഹര്‍ജി നല്‍കിയിരുന്നത്. ജയിലില്‍ തന്റെ സെല്ലില്‍ മാത്രമാണ് ക്യാമറ ഉള്ളതെന്നും മറ്റ് തടവുകാര്‍ക്ക് ക്യാമറശ്ശല്യം ഇല്ലെന്നും മദനി ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍ ജയിലിലെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് നിര്‍ദേശം നല്‍കാന്‍ കഴിയില്ലെന്ന് ഒന്നാം അഡീഷണല്‍ ചീഫ് മെട്രോപ്പൊലിറ്റന്‍ മജിസ്‌ട്രേട്ട് വ്യക്തമാക്കുകയായിരുന്നു.
ബംഗ്‌ളൂരില്‍ 2008 ജൂലൈ 25ന് ഉണ്ടായ ബോംബ് സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട കേസില്‍ മുപ്പത്തിരണ്ടാം പ്രതിയാണു മദനി. മദനിയടക്കം കസ്റ്റഡിയിലുള്ള പ്രതികളെ തിങ്കളാഴ്ച അഡീഷണല്‍ ചീഫ് മെട്രൊപ്പൊലിറ്റന്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് മദനിയുടെ അഭിഭാഷകര്‍ ക്യാമറ ഒഴിവാക്കാനായി ഹര്‍ജി നല്‍കിയത്.
അതിനിടെ മദനിയുടെയും കൂട്ടുപ്രതികളുടെയും റിമാന്റ് കാലാവധി 22 വരെ കോടതി നീട്ടിയിട്ടുണ്ട്. ക്യാമറ നീക്കണമെന്ന ആവശ്യം ഉയര്‍ന്ന കോടതികളില്‍ ഉന്നയിക്കാനുള്ള നീക്കത്തിലാണു മദനിയുടെ അഭിഭാഷകര്‍.
ബംഗളൂര്‍ സ്‌ഫോടനക്കേസില്‍ കഴിഞ്ഞ മാസം അറസ്റ്റിലായ ഇബ്രാഹിം മൗലവി, ഉമര്‍ ഫാറൂഖ് എന്നിവരെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കിയില്ല. ഇവര്‍ 12 വരെ പൊലീസ് കസ്റ്റഡിയിലായിരിക്കും. ഇവരെ ചോദ്യം ചെയ്യുന്നതു പൊലീസ് തുടരുകയാണ്.












Click it and Unblock the Notifications