കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാദാപുരത്ത് മന്ത്രി കാവലിരുന്നിട്ടും ബോംബേറ്

  • By Lakshmi
Google Oneindia Malayalam News

കോഴിക്കോട്: ജില്ലയിലെ നാദാപുരം മേഖലയില്‍ തീവയ്പ്പും കൊള്ളയും തുടരുന്നു. ഭയംകാരണം ആളുകളൊഴിഞ്ഞുപോയ വീടുകളില്‍ മോഷണങ്ങള്‍ നടക്കുന്നു.

അഗ്നിക്കിരയാക്കപ്പെട്ട വീട്ടില്‍ നിന്നും അമ്പത് പവന്‍ നഷ്ടപ്പെട്ടു. എംഎല്‍എയും സിപിഎം നേതാവുമായ എ. പ്രദീപ് കുമാറിന്റെ തറവാടുവീടടക്കം മൂന്നുവീടുകളാണ് ബുധനാഴ്ച അഗ്നിക്കിരയായത്. രണ്ടുവീടുകള്‍ക്കു നേരേ ബോംബേറുണ്ടായി

സംഘര്‍ഷം തടയാനായി മന്ത്രി ബിനോയ് വിശ്വവും സര്‍വകക്ഷിനേതാക്കളും ബുധനാഴ്ച രാത്രി കാവലിരിക്കെ പയന്തോങ് ചിയ്യൂര്‍ റോഡില്‍ രണ്ടുവീടുകള്‍ക്കു നേരെ ബോംബെറുണ്ടായി.

വീടുകള്‍ക്കുനേരെ ബോംബേറുണ്ടയതറിഞ്ഞ് മന്ത്രിയും നേതാക്കളും പൊലീസും സ്ഥലത്തെത്തി. ആളൊഴിഞ്ഞ മൂന്നു വീടുകളാണു കഴിഞ്ഞ രാത്രി കത്തിച്ചത്.

തീവയ്പിനുമുന്‍പു വിലപിടിപ്പുള്ള സാധനങ്ങള്‍ അക്രമികള്‍ വാഹനങ്ങളില്‍ എടുത്തുകൊണ്ടു പോയതായാണു പരാതി. പൊലീസും ഇത് സ്ഥിരീകരിച്ചു. ചേലക്കാട്ടു തന്നെ അഗ്‌നിശമന സേനയുണ്ടെങ്കിലും നിസ്സഹായാവസ്ഥയിലാണ്. ചില കേന്ദ്രങ്ങളില്‍ പൊലീസിന്റെ സാനിധ്യവുമില്ല.

നാദാപുരത്തെ സംഘര്‍ഷത്തിന്റെ ഭാഗമായി സമീപ സ്ഥലമായ കുറ്റിയാടിയിലും ബോംബേറുണ്ടായി. എപി വിഭാഗം സജീവ പ്രവര്‍ത്തകരായ കടയക്കചാലില്‍ പന്തലക്കണ്ടി ഹസ്സന്‍ഹാജി, മകന്‍ ഇബ്രാഹിം എന്നിവരുടെ വീടുകള്‍ക്കുനേരെയാണ് അക്രമമുണ്ടായത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X