ബലാത്സംഗം: അസാഞ്ചെയെ അറസ്റ്റ് ചെയ്യണമെന്ന് കോടതി
സ്റ്റോക്‌ഹോം: ബലാത്സംഗക്കേസില്‍ വിക്കിലീക്‌സ് ഉടമ ജൂലിയന്‍ അസാഞ്ചെയെ അറസ്റ്റ് ചെയ്യണമെന്ന് സ്വീഡഷ് കോടതി ഉത്തിവിട്ടു. ബലാത്സംഗം, നിയമവിരുദ്ധമായ ബലപ്രയോഗം, പീഡനം എന്നീ കുറ്റങ്ങളില്‍ ആരോപണ വിധേയനായ അസാഞ്ചെയെ ചോദ്യം ചെയ്യുന്നതിനായി അറസ്റ്റ് ചെയ്യണമെന്ന പ്രോസിക്യൂട്ടര്‍മാരുടെ വാദം പ്രോസിക്യൂട്ടര്‍മാരുടെ വാദം സ്‌റ്റോക്‌ഹോം ജില്ലാകോടതി അംഗീകരിക്കുകയായിരുന്നു.
എന്നാല്‍ അസാഞ്ചെ നിരപരാധിയാണെന്നും ഇത് കെട്ടിച്ചമച്ചക്കേസാണെന്നും അസാഞ്ചെയുടെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി, എന്നാല്‍ അജ്ഞാതവാസത്തില്‍ കഴിയുന്ന എവിടെയാണെന്ന് വ്യക്തമാക്കാന്‍ അഭിഭാഷകന്‍ തയ്യാറായില്ല.
ആഗസ്റ്റില്‍ സ്വീഡന്‍ സന്ദര്‍ശിച്ചപ്പോള്‍ രണ്ട് സ്ത്രീകളുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് അസാഞ്ചെയ്ക്ക് എതിരെ ബലാത്സംഗ ആരോപണം ഉയര്‍ന്നത്. എന്നാല്‍, താന്‍ ഉഭയകക്ഷി സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിലാണ് ഏര്‍പ്പെട്ടിട്ടുള്ളത് എന്നാണ് അസാഞ്ചെയുടെ വാദം.
അമേരിക്കയുടെ അഫ്ഗാന്‍ അധിനിവേശത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളിലൂടെ അസാഞ്ചെയുടെ വിക്കിലീക്‌സ് യുഎസ് സര്‍ക്കാരിന് തലവേദനയായിരുന്നു.












Click it and Unblock the Notifications