കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2ജി പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാം: മന്‍മോഹന്‍

  • By Ajith Babu
Google Oneindia Malayalam News

Manmohan Singh
ദില്ലി: 2ജി അഴിമതിയുമായി ബനധപ്പെട്ട ആരോപണങ്ങള്‍ തനിയ്‌ക്കെതിരെയും തിരിയുന്നതിനിടെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഇക്കാര്യത്തിലുള്ള മൗനം ഭഞ്ജിച്ചു.

സ്‌പെക്ട്രം അഴിമതിയെക്കുറിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് മന്‍മോഹന്‍ വ്യക്തമാക്കി.. ഈ കാര്യത്തില്‍ സര്‍ക്കാരിന് യാതൊരു ഭയവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ലീഡര്‍ഷിപ്പ് സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്‌പെക്ട്രം ഇടപാടില്‍ ആരെങ്കിലും ക്രമക്കേട് നടത്തിയിട്ടുണ്ടെങ്കില്‍ അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കി. അതേസമയം ഇതിന്റെ പേരില്‍ പ്രതിപക്ഷം പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുത്തുന്നത് ശരിയല്ല. സഭ തടസ്സപ്പെടാതിരിക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ശ്രദ്ധിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ഇന്ത്യക്കിത് ഒരു പരീക്ഷണകാലമാണെന്ന് മന്‍മോഹന്‍ സിങ് പറഞ്ഞു. രാജ്യം വെല്ലുവിളികള്‍ക്കിടയിലും പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുകയാണ്. 2011ഓടെ ഒമ്പത് മുതല്‍ പത്ത് ശതമാനം വരെ സാമ്പത്തികവളര്‍ച്ച നേടും. പക്ഷേ രാജ്യത്തെ ഒരു വിഭാഗം ജനങ്ങള്‍ ഇപ്പോഴും താഴേക്കിടയിലാണ്. മന്ത്രിസഭയിലേയ്ക്ക് കൂടുതല്‍ യുവാക്കള്‍ കടന്നുവരണമെന്നാണ് തന്റെ ആഗ്രഹം. എന്നാല്‍ മന്ത്രിസഭാ വികസനം എപ്പോള്‍ നടക്കുമെന്ന് പറയാനാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

English summary
Prime Minister Manmohan Singh appealed all political parties to allow the smooth functioning of Parliament.Speaking at Hindustan Times Leadership Summit, Manmohan Singh refused to talk about 2G spectrum scam by saying that the issue is before the Parliament.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X