കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീധനമരണങ്ങള്‍ ഇനി കൊലക്കേസ്

  • By Ajith Babu
Google Oneindia Malayalam News

Supreme Court
ദില്ലി: സ്ത്രീധനവുമായി ബന്ധപ്പെട്ടുണ്ടാകുന്ന മരണങ്ങള്‍ക്ക് ഉത്തരവാദികള്‍ക്കെതിരെ ഇനി കൊലക്കുറ്റവും. കുറ്റവാളിയെന്ന് തെളിഞ്ഞാല്‍ പ്രതിയ്ക്ക് പരമാവധി ശിക്ഷയായ തൂക്കുകയര്‍ വരെ ലഭിച്ചേക്കും. തടവു വരെ ശിക്ഷ നല്‍കുന്ന നിലവിലെ വ്യവസ്ഥക്കൊപ്പം, സ്ത്രീധന മരണക്കേസ് പ്രതികള്‍ക്കെതിരെ വധശിക്ഷ വിധിക്കാന്‍ തക്ക രീതിയിലുള്ള കൊലപാതകക്കുറ്റം കൂടി ചുമത്താന്‍ സുപ്രീംകോടതി രാജ്യത്തെ എല്ലാ കോടതികളോടും നിര്‍ദേശിച്ചു.

സ്ത്രീധന മരണം സംബന്ധിച്ച കേസുകള്‍ ഇപ്പോള്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ 304ബി വകുപ്പു പ്രകാരമാണ് രജിസ്റ്റര്‍ ചെയ്യുന്നത്. ഈ വകുപ്പില്‍ കോടതിയില്‍ നിന്ന് ലഭിക്കാവുന്ന പരമാവധി ശിക്ഷ ജീവപര്യന്തമാണ്. എന്നാല്‍ ഇനി മേലില്‍ കൊലക്കുറ്റത്തിന്റെ 302ാം വകുപ്പും പ്രതിക്കെതിരെ ചുമത്തണമെന്നാണ് വിചാരണക്കോടതികളോട് തിങ്കളാഴ്ച ജസ്റ്റിസുമാരായ മാര്‍ക്കണ്ഡേയ കട്ജു, ജ്ഞാനസുധ മിശ്ര എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് നിര്‍ദേശിച്ചത്.

ഭാര്യയെ കൊലപ്പെടുത്തിയ ആന്ധ്രാ പ്രദേശിലെ തത്തംസെട്ടി സുരേഷ് എന്നയാള്‍ക്ക് വധശിക്ഷ നല്‍കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കാന്‍ നോട്ടീസ് നല്‍കിയിരിക്കുകയുമാണ് സുപ്രീംകോടതി. സ്ത്രീധന പീഡനത്തെത്തുടര്‍ന്നുള്ള മരണങ്ങളെ അപൂര്‍വങ്ങളില്‍ അപൂര്‍വമെന്നു കണക്കാക്കി പ്രതികള്‍ക്കു വധശിക്ഷ നല്‍കണമെന്ന് സുപ്രീം കോടതി കഴിഞ്ഞ മാസവും അഭിപ്രായപ്പെട്ടിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X