Get Updates
Get notified of breaking news, exclusive insights, and must-see stories!

17കാരനെ 10 ‌സ്ത്രീകള്‍ ലൈംഗികമായി പീഡിപ്പിച്ചു

സിഡ്‌നി: പതിനേഴുകാരനെ പത്തു സ്ത്രീകള്‍ ചേര്‍ന്ന് കത്തികാണിച്ച് ഭീഷണിപ്പെടുത്തി കൂട്ടമാനഭംഗത്തിനിരയാക്കി. പാപ്വ ന്യൂ ഗിനയയിലാണ് സംഭവം നടന്നതെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

സൗത്ത് ഹൈലാന്റ്‌സിലെ മെന്‍ഡി ടൗണിനടുത്തുവച്ചാണത്രേ സ്‌കൂള്‍ വിദ്യാര്‍ഥിയെ പത്തുപേരടങ്ങിയ സ്ത്രീകളുടെ സംഘം ആക്രമിച്ചത്.

കറിക്കത്തിയുമായി ആക്രമണത്തിനെത്തിയ സ്ത്രീകള്‍ കുട്ടിയെ കത്തികാണിച്ച് പേടിപ്പിച്ച് അവരില്‍ ഓരോരുത്തരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ആവശ്യപ്പെടുകയായിരുന്നുവത്രേ. സംഭവത്തെത്തുടര്‍ന്ന് ആരോഗ്യസ്ഥിതി വഷളായ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

സ്ത്രീകളില്‍ നിന്നും വിദ്യാര്‍ഥിയ്ക്ക് എയ്ഡ്‌സ് പകര്‍ന്നിട്ടുണ്ടോയെന്നകാര്യത്തില്‍ സംശയമുണ്ടെന്നും കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെന്നും പൊലീസ് പറയുന്നു. പാപ്വ ന്യൂ ഗിനിയയില്‍ എയ്ഡ്‌സ് രോഗികളുടെ എണ്ണം വളരെ കൂടുതലാണ്.

നേരത്തെ ഇരുട്ടിക്കഴിഞ്ഞാല്‍ ജാഗ്രത പാലിക്കണമെന്ന് ഞങ്ങള്‍ ഇവിടുത്തെ സ്ത്രീകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇപ്പോള്‍ പുരുഷന്മാരും ലൈംഗിക പീഡനങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കേണ്ട അവസ്ഥ വന്നിരിക്കുകയാണ്- പൊലീസ് പറയുന്നു.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ ഒന്നാണ് പാപ്വ ന്യൂ ഗിനിയ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+