അലി ലീഗിനൊപ്പം, അണികള്‍ക്ക് യുഡിഎഫില്‍ ചേരാം

ചിലര്‍ ഇടതുപക്ഷ ഏകോപന സമിതിയുമായി സഹകരിക്കും. താത്പര്യമുള്ളവര്‍ക്ക് സ്വതന്ത്രരായി നില്‍ക്കാനും ധാരണയായതായും അലി അറിയിച്ചു. അലി അനുഭാവികളുടെ മണ്ഡലം കമ്മിറ്റി, പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളുടെ യോഗത്തിനുശേഷമാണ് അലി തീരുമാനം പ്രഖ്യാപിച്ചത്.
തീരുമാനത്തിനുള്ള അംഗീകാരം പ്രവര്‍ത്തകരില്‍നിന്ന് എഴുതിവാങ്ങിയതായും അലി അറിയിച്ചു. ഡിസംബര്‍ 11ന് യുഡിഎഫ് നേതാക്കളെ പങ്കെടുപ്പിച്ച് പൊതുസമ്മേളനം നടത്തി മെംബര്‍ഷിപ് സ്വീകരിക്കും. മുസ്ലിം ലീഗില്‍ ചേരുന്നത് നിരുപാധികമാണ്. സ്ഥാനമോഹമോ കാര്യസാധ്യമോ ഉദ്ദേശിച്ചല്ല. മത്സരിക്കണമോയെന്നും എവിടെ മത്സരിക്കണമെന്നുമൊക്കെ തീരുമാനിക്കേണ്ടത് ഇനി ലീഗാണ്. പാര്‍ട്ടി നിലപാട് എന്തായാലും അനുസരിക്കും.
തിരഞ്ഞെടുക്കപ്പെട്ട നാനൂറോളം പ്രവര്‍ത്തകര്‍ പങ്കെടുത്ത കണ്‍വെന്‍ഷനിലേക്ക് മാധ്യമപ്രതിനിധികളെപ്പോലും കടത്തിവിട്ടിരുന്നില്ല. യോഗത്തില്‍ അംഗീകരിച്ച് വിതരണംചെയ്ത നാലുപേജ് വരുന്ന പ്രമേയത്തില്‍ സിപിഎമ്മിന്റേത് വികസന വിരുദ്ധ കാഴ്ചപ്പാടാണെന്ന് വിര്‍ശിക്കുന്നുണ്ട്.
വികസന രാഷ്ട്രീയത്തിലാണ് തന്റെ വിശ്വാസമെന്നും ജില്ലയിലെ പ്രധാന പാര്‍ട്ടിയും പ്രവാസി വികസന കാര്യങ്ങളില്‍ ശ്രദ്ധയുള്ളവരുമായതിനാലാണ് താന്‍ മുസ്ലീം ലീഗിനെ തിരഞ്ഞെടുത്തതെന്നും അലി പറഞ്ഞു.












Click it and Unblock the Notifications