മുംബൈ ആക്രമണം: ഭീകരരുടെ ജഡങ്ങള്‍ സംസ്‌കരിച്ചു
മുംബൈ: പാകിസ്താന്‍ ഭീകരന്‍ അജ്മല്‍ കസബിനൊപ്പം മുംബൈ ഭീകരാക്രമണത്തിന് നേതൃത്വം നല്‍കിയ കൂട്ടാളികളുടെ മൃതദേഹങ്ങള്‍ ടലോജ അതിസുരക്ഷാ ജയിലിനു സമീപം സംസ്‌ക്കരിച്ചതായി റിപ്പോര്‍ട്ട്.
പാകിസ്താന്‍ ഏറ്റെടക്കാന്‍ തയ്യാറാകാതിരുന്ന മൃതദേഹങ്ങള്‍ 2010 കഴിഞ്ഞ ജനുവരിയിലാണ് പുതിയതായി നിര്‍മിച്ച ജയിലിനു സമീപം സംസ്‌ക്കരിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതെക്കുറിച്ച് പ്രതികരിക്കാന്‍ മുംബൈ പോലീസിലെ ഉന്നതോദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല.
മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കാന്‍ നടപടിയെടുത്തതായും ഇതെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളതായും മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ആര്‍.ആര്‍ പാട്ടീല്‍ നേരത്തെ പറഞ്ഞിരുന്നു.
ജയിലിനു സമീപത്തേയ്ക്ക് വാനില്‍കൊണ്ടുവന്ന മൃതദേഹങ്ങള്‍ മണ്ണുമാന്തി യന്ത്രമുപയോഗിച്ച് മണ്ണുമാറ്റി ഒന്നിനുമേലഒന്നായി സംസ്‌ക്കരിക്കുകയായിരുന്നവെന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications