Get Updates
Get notified of breaking news, exclusive insights, and must-see stories!

മാനഭംഗത്തിനിരയായ മകളെ മാതാപിതാക്കള്‍ ഉപേക്ഷിച്ചു

ചെന്നൈ: അധ്യാപകന്‍ മാനഭംഗപ്പെടുത്തിയ മകളെ മാതാപിതാക്കള്‍ ഉപേക്ഷിച്ചു. പതിമൂന്നുവയസ്സുള്ള ദളിത് പെണ്‍കുട്ടിയാണ് ഉപേക്ഷിക്കപ്പെട്ടത്.

തേനിയിലാണ് സംഭവം നടന്നത്. സര്‍ക്കാര്‍സ്‌കൂളില്‍ സര്‍വ്വശിക്ഷാ അഭിയാനുകീഴില്‍ പഠിക്കുന്ന കുട്ടിയെയാണ് അധ്യാപകന്‍ മാനഭംഗപ്പെടുത്തിയത്. കണക്കുപരീക്ഷയില്‍ തോല്‍പ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയായിരുന്നുവത്രേ പീഡനം.

പിന്നീട് വീട്ടിലെത്തിയ കുട്ടി കാര്യം അമ്മയോട് പറഞ്ഞു. അവര്‍ പൊലീസില്‍ പരാതി നല്‍കി. ഇതിന് പിന്നാലെ ഒളിവിലായിരുന്ന അധ്യാപകന്‍ നവംബര്‍ 29ന് തിങ്കളാഴ്ച പൊലീസില്‍ കീഴടങ്ങി.

ഈ വിവരം അറിഞ്ഞ മാതാപിതാക്കള്‍ പെണ്‍കുട്ടിയുമായി കളക്ടറേറ്റില്‍ പോയി അവളെ അവിടെ ഉപേക്ഷിക്കുകയായിരുന്നു. ഞങ്ങളുടെ മകളെ നിങ്ങള്‍ വേണ്ടരീതിയില്‍ സംരക്ഷിച്ചില്ല.

നിങ്ങള്‍ക്കുള്ള ശിക്ഷയാണിത്. അവളെ ഇനിമുതല്‍ കളക്ടര്‍ ഓഫീസില ഉദ്യോഗസ്ഥര്‍ സംരക്ഷിക്കണമെന്നും പറഞ്ഞാണ് കൂലിപ്പണിക്കാരായ ദമ്പതിമാര്‍ മകളെ കളക്ടറേറ്റില്‍ ഉപേക്ഷിച്ച് പോന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+