സിആര്‍പിഎഫ് ജവാന്‍ മക്കളുടെ തലവെട്ടിയെടുത്തു
ഹൈദരാബാദ്: സ്ത്രീപീഡനത്തെ തുടര്‍ന്ന് ഭാര്യ ജീവനൊടുക്കിയ കേസില്‍ ഏഴു വര്‍ഷത്തെ തടവിനു 2009ല്‍ ശിക്ഷിക്കപ്പെട്ട മുന്‍ സിആര്‍പിഎഫ് ജവാന്‍ രണ്ട് മക്കളടക്കം ഏഴു പേരെ കൊലപ്പെടുത്തി. ചൊവ്വാഴ്ച രാത്രി ആന്ധ്രാപ്രദേശില്‍ നിന്നും 750 കിലോമീറ്റര്‍ അകലെയുള്ള ശ്രീകാകുളം ജില്ലയിലെ മെട്ടാപ്പേട്ട എന്ന സ്ഥലത്താണ് കൂട്ടക്കൊല അരങ്ങേറിയത്.
മുന്‍ സിആര്‍പിഎഫ് ജവാനായിരുന്ന എം ശങ്കര്‍ റാവു് തന്റെ രണ്ടു മക്കള്‍ക്കും ഭക്ഷണം നല്‍കി ഉറക്കിയശേഷം മൂര്‍ച്ചയുളള ആയുധംകൊണ്ട് തല വെട്ടിയെടുക്കുകയായിരുന്നു. മക്കളായ ദിവാര്‍കര്‍ (6) മനീഷ (5) എന്നിവരാണ് പിതാവിന്റെ ക്രൂരതയ്ക്ക് ഇരയായത്. ഇതിന് ശേഷം ജവാന്റെ വേഷം ധരിച്ച് ഭാര്യ ആത്മഹത്യ ചെയ്ത കേസില്‍ തനിയ്‌ക്കെതിരെ സാക്ഷി പറഞ്ഞ അഞ്ചുപേരേയും പിന്തുടര്‍ന്ന് വെട്ടിക്കൊന്നു.
സ്ത്രീധനത്തെ ചൊല്ലിയുളള പീഡനം സഹിക്കവയ്യാതെ ഭാര്യ ആത്മഹത്യ ചെയ്ത കേസില്‍ എം. ശങ്കര്‍ റാവുവിനെ 2009ലാണ് ശിക്ഷിക്കുന്നത്. തുടര്‍ന്ന് സര്‍വ്വീസില്‍നിന്നും പുറത്താക്കി. ഇയാള്‍ മാനസിക രോഗിയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
തനിക്കെതിരെ മൊഴി നല്‍കിയ സാക്ഷികളെ വധിക്കാന്‍ റാവ് ജയിലില്‍വച്ചു തന്നെ പദ്ധതിയിട്ടിരുന്നതയാണ് റിപ്പോര്‍ട്ടുകള്‍. ആന്ധ്രാ ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തതിനെ തുടര്‍ന്ന് ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞിരുന്നു. അഞ്ചു മാസം മുമ്പാണ് റാവു ജയിലില്‍നിന്നു പുറത്തുവന്നത്.












Click it and Unblock the Notifications