ബാങ്ക് നിയമനത്തിന് അടുത്ത വര്‍ഷംമുതല്‍ പൊതുപരീക്ഷ
മുംബൈ: പൊതുമേഖലാ ബാങ്കുകളില്‍ നിയമനത്തിന് അടുത്ത വര്‍ഷംമുതല്‍ പൊതുപരീക്ഷ. നിയമനത്തിലുണ്ടാവുന്ന കാലതാമസവും മറ്റു പ്രശ്‌നങ്ങളും പരിഹരിക്കാനാണ് ഈ പരിഷ്‌ക്കരം. നിലവില്‍, അപേക്ഷ ക്ഷണിക്കുന്നതുമുതല്‍ നിയമനത്തിന്റെ അവസാനഘട്ടംവരെ ഒരു വര്‍ഷം നീളുന്ന സങ്കീര്‍ണമായ പ്രക്രിയയാണ്. എന്നാല്‍ പൊതുപരീക്ഷ വഴി ഈ കാലയളവ് മൂന്നിലൊന്നായി ചുരുക്കാനാവും.
ഓരോ ബാങ്കിന്റെയും പരീക്ഷയ്ക്കായി പല തവണ തയ്യാറെടുക്കുകയെന്ന ബുദ്ധിമുട്ട് ഉദ്യോഗാര്‍ഥികള്‍ക്ക് ഒഴിവാകുകയും ചെയ്യും. വര്‍ഷത്തില്‍ മൂന്നോ നാലോ പൊതുപരീക്ഷ നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍സ് ചീഫ് എക്‌സിക്യൂട്ടീവ് കെ രാമകൃഷ്ണന്‍ പറഞ്ഞു.
ക്ലാര്‍ക്ക് പ്രൊബേഷണറി ഓഫീസ് തസ്തികകളിലേക്കായിരിക്കും പൊതുപരീക്ഷ. ഇന്‍സ്‌റിറ്റിയൂട്ട് ഓഫ് ബാങ്കിങ് പേഴ്‌സണല്‍ സെലക്ഷന്റെ (ഐബിപിഎസ്) നേതൃത്വത്തിലാമ് പരീക്ഷ നടത്തുക. ഫലം പ്രഖ്യാപിക്കുന്നതോടെ ഉദ്യോഗാര്‍ഥിക്ക് ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഒരു കാര്‍ഡു നല്‍കും. ഒരു വര്‍ഷംമുതല്‍ ഒന്നര വര്‍ഷംവരെ ഇതിനു കാലാവധി ഉണ്ടാകും.
20 പൊതുമേഖലാ ബാങ്ക് പൊതുപരീക്ഷയ്ക്ക് സമ്മതിച്ചു. എന്നാല്‍ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയും അവരുടെ അസോസിയേറ്റ് ബാങ്കുകളും പൊതുപരീക്ഷ അംഗീകരിച്ചിട്ടില്ല.
അടുത്ത ഏതാനും വര്‍ഷങ്ങളില്‍ ബാങ്കിങ് മേഖലയില്‍ വന്‍തോതില്‍ നിയമനം നടക്കുമെന്നാണ് കരുതപ്പെടുന്നത്. ഈ സാഹചര്യത്തില്‍ പൊതുപരീക്ഷകള്‍ക്ക് പ്രധാന്യമേറുമെന്നാണ് കരുതപ്പെടുന്നത്.












Click it and Unblock the Notifications