മിഠായി തെരുവില്‍ തീപിടുത്തം

മൊയ്തീന്‍പള്ളിക്ക് സമീപമുള്ള കടകളിലാണ് തീപിടുത്തമുണ്ടായത്. പുലര്‍ച്ചെ നാല് മണിയോടെയാണ് അഗ്‌നിബാധയുണ്ടായത്. മൊയ്തീന്‍പള്ളിക്ക് എതിര്‍വശത്തുള്ള ബേബിമാളിന് സമീപമുള്ള പഴയകെട്ടിടത്തിലുള്ള കടകളാണ് കത്തിയത്.
അഗ്നിശമനസേനയും പൊലീസും നാട്ടുകാരും നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് തീ നിയന്ത്രണവിധേയമായത്.പത്തോളം അഗ്‌നിശമന യൂണിറ്റുകള്‍ തീ അണയ്ക്കാനെത്തിയിരുന്നു.
റെഡിമെയ്ഡ് തുണിത്തരങ്ങള്‍ വില്‍ക്കുന്ന രണ്ട് കടകളും സ്‌റ്റേഷനറി കടകളുമാണ് കത്തിയത്. വൈദ്യുതി ഷോര്‍ട്ട്‌സര്‍ക്യൂട്ടാണ് അഗ്‌നിബാധയ്ക്ക് കാരണമെന്ന് സംശയിക്കുന്നു.
കളക്ടര്‍ പി.ബി സലിം, സിറ്റി പോലീസ് കമ്മീഷണര്‍ പി വിജയന്‍ എന്നിവര്‍ സംഭവസ്ഥലത്തെത്തി. തീപിടുത്തതിന് പിന്നില്‍ അട്ടിമറിസാധ്യതയില്ലെന്ന് പോലീസ് വ്യക്തമാക്കി. സംഭവം കോഴിക്കോട് സൗത്ത് അസിസ്റ്റന്റ് കമ്മിഷണര്‍ അന്വേഷിക്കും.
2007ല്‍ മിഠായി തെരുവിലെ പടക്കകടയിലുണ്ടായ തീപിടുത്തത്തില്‍ 7 പേര്‍ മരിയ്ക്കുകയും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടവും സംഭവിച്ചിരുന്നു.












Click it and Unblock the Notifications