നിയമനത്തട്ടിപ്പ്: ജെപിയും കീഴടങ്ങി
തിരുവനന്തപുരം: വയനാട് നിയമനത്തട്ടിപ്പിലെ പ്രധാന ഇടനിലക്കാരനെന്ന് കരുതപ്പെടന്ന ജെപി എന്ന ജനാര്‍ദനന്‍ പിളള കീഴടങ്ങി. നെടുമങ്ങാട് ഡിവൈഎസ് പിക്കു മുന്‍പാകെയാണ് ഇയാള്‍ കീഴടങ്ങിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്യാന്‍ വയനാട്ടിലേക്കു കൊണ്ടുപോയി.
കേസില്‍ പ്രധാന പ്രതിയാണു ജെപി. അധ്യാപകനായിരുന്ന ഇയാള്‍ ജോലി രാജിവച്ചാണു തട്ടിപ്പു രംഗത്തിറങ്ങിയത്. ജെപി കുടകിലേക്കു കടന്നതായി അഭ്യൂഹമുണ്ടായിരുന്നു. പൊലീസ് ഈ വഴിയ്ക്ക് അന്വേഷണം ആരംഭിച്ചതോടെ കീഴടങ്ങാന്‍ തയാറാണെന്ന് ഇടനിലക്കാരന്‍ വഴി ജെപിഅറിയിക്കുകയായിരുന്നു. ജെപിയുടെ കീഴടങ്ങല്‍ കേസന്വേഷണത്തില്‍ നിര്‍ണായകമാവുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.
അതിനിടെ മുഖ്യപ്രതി അഭിലാഷ് എസ് പിളളയെ െ്രെകംബ്രാഞ്ച് എഡിജിപി വിന്‍സണ്‍ എം പോള്‍ ചോദ്യം ചെയ്യുകയാണ്. തട്ടിപ്പിന് ഉന്നതരുടെ സഹായം ലഭിച്ചതു ജെപി വഴിയാണെന്ന് അഭിലാഷ് മൊഴി നല്‍കിയിട്ടുണ്ട്. ജെപി ഉള്‍പ്പെടെ ആറു പേര്‍ തട്ടിപ്പു സംഘത്തിലുണ്ടെന്നാണു വെളിപ്പെടുത്തല്‍.












Click it and Unblock the Notifications