വിദ്യാര്‍ഥികള്‍ക്ക് കോഴിക്കറിയ്ക്കുപകരം എലിക്കറി!!
ധാക്ക: നല്ല രുചിയുള്ള കോഴിക്കറി ആര്‍ത്തിയോടെ കഴിയ്ക്കുന്നതിനിടയില്‍ അതില്‍ ഒരു എലിയുടെ തല കണ്ടാല്‍ എങ്ങനെയിരിക്കും.
കഴിച്ചവരെല്ലാം ഉടനടി ചര്‍ദ്ദി തുടങ്ങാനേ വഴിയുള്ളു. ഇത്തരത്തിലൊരവസ്ഥയിലായിരുന്നു ബംഗ്ലാദേശിലെ രാജ്‌സഹി സര്‍വ്വകലാശാലിയിലെ വിദ്യാര്‍ഥികള്‍.
കഴിഞ്ഞ ദിവസം കോളെജിലെ കാന്റീനില്‍ നിന്നും കിട്ടിയ കോഴിക്കറിയ്ക്ക് തീര്‍ത്തും വ്യത്യസ്തമായ രുചിയായിരുന്നുവത്രേ. വിദ്യാര്‍ഥികളെല്ലാം വയറുനിറച്ചു കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ ഒരു വിദ്യാര്‍ഥി കുറച്ചകൂടി കറി ആവശ്യപ്പെട്ടു, അപ്പോള്‍ വിളമ്പിയ കോഴിക്കറിയില്‍ അതാ ഇരിക്കുന്നു ഒരു എലിയുടെ തല.
സംഭവം പ്രശ്‌നമാകാന്‍ വേറെന്ത് വേണം. സാധാരണ വിളമ്പുന്നതില്‍ നിന്നും വ്യത്യസ്തമായി അന്ന് വിളമ്പിയ കറിയില്‍ കോഴിയുടെ കഷണങ്ങള്‍ക്ക് വലിപ്പക്കുറവുണ്ടായിരുന്നുവെന്നതുള്‍പ്പെടെയുള്ള കാര്യം പിന്നീടാണ് കുട്ടികളുടെ ശ്രദ്ധയില്‍പ്പെട്ടത്.
ചിക്കന്‍ കറിയ്ക്കു പകരം എലിക്കറിയാണന്ന് തങ്ങള്‍ക്ക് വിളമ്പിയതെന്നാണ് കുട്ടികളുടെ ആരോപണം, എന്തായാലും എലിത്തലയുടെ പേരില്‍ പ്രശ്‌നം തുടങ്ങിയപ്പോള്‍ കാന്റീനിലെ പാചകക്കാരന്‍ സ്ഥലത്തുനിന്നും മുങ്ങി.
സംഭവത്തില്‍ തങ്ങള്‍ അന്വേഷണ തുടങ്ങിയിട്ടുണ്ടെന്നാണ് സര്‍വ്വകലാശാലാ അധികൃതര്‍ അറിയിച്ചു. സംഭവത്തെത്തുടര്‍ന്ന് കാന്റീന്‍ താല്‍ക്കാലികമായി അടച്ചിട്ടിരിക്കുകയാണെന്നും അധികൃതര്‍ പറഞ്ഞു. എലിക്കറി വിളമ്പിയതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ പ്രതിഷേധപ്രകടനങ്ങള്‍ നടത്തുന്നുണ്ട്. 25,000ത്തിലേറെ വിദ്യാര്‍ഥികളുള്ള ഈ സര്‍വ്വകലാശാല ബംഗ്ലാദേശിലെ ഏര്‌റവും വലിയ സര്‍വ്വകലാശാലയാണ്.
ബംഗ്ലാദേശില്‍ എലികള്‍ കണക്കില്ലാതെ പെരുകുകയാണ്. എല്ലാവര്‍ഷവും ഇവ നശിപ്പിച്ചു കളയുന്ന വിളകള്‍ക്ക് കണക്കില്ല. ഇതിനിടെ ധാക്ക സര്‍വ്വകലാശാല അടുത്തിടെ പുറത്തുവിട്ട ഒരു പഠനറിപ്പോര്‍ട്ടില്‍ രാജ്യത്തെ സര്‍വ്വകലാശാലാ കാന്റീനുകളില്‍ വിതരണം ചെയ്യുന്നത് ഒട്ടും നിലവാരമില്ലാത്ത ഭക്ഷണമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.


Click it and Unblock the Notifications