Get Updates
Get notified of breaking news, exclusive insights, and must-see stories!

നീരാ റാഡിയയുടെ പുതിയ ടേപ്പ് പുറത്ത്

Nira Radia
ദില്ലി: കോര്‍പ്പറേറ്റ് ഇടനിലക്കാരി നീരാ റാഡിയ പ്രമുഖരുമായി നടത്തിയെന്ന് പറയപ്പെടുന്ന കൂടുതല്‍ ഓഡിയോ ടേപ്പുകള്‍ പുറത്തുവന്നു. ഔട്ട്‌ലുക്ക്' മാഗസിനാണ് പുതുതായി 800ഓളം ടെലിഫോണ്‍ സംഭാഷണങ്ങള്‍ കൂടി പുറത്തുവിട്ടത്.

ഡിഎംകെ. പ്രതിനിധിയായ എ. രാജയെ ടെലികോം മന്ത്രിയായി നിലനിര്‍ത്തുന്നതിന് അവര്‍ നടത്തിയ ഫോണ്‍ സംഭാഷണങ്ങളാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. റാഡിയ ടേപ്പുകളുടെ പ്രസിദ്ധീകരണം തടയണം എന്നാവശ്യപ്പെട്ട് രത്തന്‍ ടാറ്റ നല്‍കിയ ഹരജി സുപ്രീം കോടതി പരിഗണിക്കവെയാണ് കൂടുതല്‍ സംഭാഷണങ്ങള്‍ ചോര്‍ന്നിരിക്കുന്നത്.

കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് രക്ഷാധികാരി തരുണ്‍ ദാസുമായുള്ളതാണു സംഭാഷണങ്ങള്‍. ടെലികോം കമ്പനികള്‍ക്കു ലൈസന്‍സ് അനുവദിച്ചത് ഏതു വിധത്തിലായാലും രാജയെ ടെലികോം മന്ത്രിയായി നിലനിര്‍ത്താന്‍ ഡിഎംകെ അധ്യക്ഷന്‍ എം. കരുണാനിധി ഉദ്ദേശിക്കുന്നതായി തരുണ്‍ദാസിനോടു പറയുന്നതാണ് ടേപ്പിലെ ഒരു ഭാഗം.

ഷിപ്പിംഗ് മന്ത്രി ടി.ആര്‍. ബാലു മന്ത്രിസഭയില്‍ ഉണ്ടാവരുതെന്നു മാത്രമേ പ്രധാനമന്ത്രിക്കുള്ളുവെന്നും ദാസിനോടു റാഡിയ പറയുന്നതും ടേപ്പില്‍ വ്യക്തമാണ്. റാഡിയ നടത്തിയ 5800ഓളം സംഭാഷണങ്ങള്‍ സുപ്രീം കോടതിയുടെ പക്കലുണ്ട്.
നിരാ റാഡിയയുടെ ടെലിഫോണ്‍ സംഭാഷണം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+