അവസാനിക്കുന്നത് ചൂടേറിയ ശീതകാല സമ്മേളനം

ഈ സെഷനില്‍ ലോക്‌സഭാ സമ്മേളനം മുഴുവന്‍സമയം നടന്നത് ആദ്യ ദിവസം മാത്രമായിരുന്നു. എന്നാല്‍, അര്‍ജുന്‍ സെന്‍ ഗുപ്തയുടെ നിര്യാണത്തെതുടര്‍ന്ന് രാജ്യസഭ ആദ്യദിവസം പ്രവര്‍ത്തിച്ചിരുന്നില്ല. ഇതുവരെ 21 ദിവസമാണ് ഇരുസഭകളും മുടങ്ങിയത്.
പ്രതിപക്ഷം ഒറ്റക്കെട്ടായി ആവശ്യപ്പെടുന്ന 2 ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം അംഗീകരിക്കില്ലെന്നു പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്് പരസ്യമായി പ്രഖ്യാപിച്ചതോടെ അവസാന ദിവസവും ഇരുസഭകളും മുടങ്ങാനാണു സാധ്യത.
2 ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ കുടുങ്ങിയ ടെലികോം മന്ത്രി എ. രാജ രാജിവയ്ക്കണമെന്നതു കഴിഞ്ഞ സമ്മേളന കാലയളവില്‍ എഡിഎം.കെയുടെ മാത്രം ആവശ്യമായിരുന്നെങ്കില്‍ ഇത്തവണ സഭ തുടങ്ങിയപ്പോള്‍ മുതല്‍ രാജയുടെ രാജി ആവശ്യപ്പെട്ടു പ്രതിപക്ഷം ഒന്നടങ്കം സഭയില്‍ പോരാട്ടത്തിനിറങ്ങി. ഏറെ സമ്മര്‍ദ്ദങ്ങള്‍ക്ക് ശേഷം കോണ്‍ഗ്രസിന്റെ നിര്‍ബന്ധത്തിനു വഴങ്ങി രാജിവയ്ക്കാന്‍ രാജയ്ക്ക് ഡിഎംകെ. നിര്‍ദേശം നല്‍കി. എന്നാല്‍ മന്ത്രി രാജയുടെ രാജിയും പാര്‍ലമെന്റിനെ ശാന്തമാക്കിയില്ല.
ഇതിനിടയില്‍ പുറത്തുവന്ന സി.എ.ജി. റിപ്പോര്‍ട്ടില്‍ 2 ജി സ്‌പെക്ട്രം ഇടപാട് രാജ്യത്തിന് 1.76 ലക്ഷം കോടി രൂപ നഷ്ടമുണ്ടാക്കിയതായുള്ള കണ്ടെത്തല്‍ സഭയില്‍ കോളിളക്കം സൃഷ്ടിച്ചു. അഴിമതിക്കേസില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അന്വേഷണം ആവശ്യമാണെന്ന പ്രതിപക്ഷം ഒന്നടങ്കം ആവശ്യപ്പെട്ടു.
ധനമന്ത്രി പ്രണബ് മുഖര്‍ജി നടത്തിയ വിരുന്നു സല്‍കാരത്തിനും പ്രതിപക്ഷത്തെ പിന്തിരിപ്പിക്കാനായില്ല.
ജെപിസി ആവശ്യത്തിന് വഴങ്ങില്ലെന്ന യുപിഎ സര്‍ക്കാരിന്റെ പിടിവാശി വരാനിയ്ക്കുന്ന ബജറ്റ് സമ്മേളനവും സ്തംഭിപ്പിക്കുന്നതിലേക്ക് നയിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇത് സര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കും. പാര്‍ലമെന്റിലെ ഭീകരാക്രമണത്തിന്റെ ഒമ്പതാം വാര്‍ഷിക ദിനത്തിലാണ് തിങ്കളാഴ്ച ശീതകാലസമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിയുക












Click it and Unblock the Notifications