ഗൗരിയമ്മ ഉറച്ചുതന്നെ; പാര്‍ട്ടി പിളര്ന്നേയ്ക്കും
ആലപ്പുഴ: യുഡിഎഫുമായി കലഹിച്ചുകഴിയുന്ന ഗൗരിയമ്മ വീണ്ടും കര്‍ക്കശമായ നിലപാടെടുക്കുന്നു. ഇതോടെ ജനുവരി ഒമ്പതിനു ചേരുന്ന ജെഎസ്എസ് പ്ലീനറി യോഗത്തില്‍ പാര്‍ട്ടി പിളരാനുള്ള സാധ്യതയേറി.
നേതാവിനെ അനുനയിപ്പിക്കാന്‍ ജെഎസ്എസ് നേതാക്കളായ എഎന്‍ രാജന്‍ബാബുവും കെകെ ഷാജുവും നടത്തിയ ശ്രമങ്ങള്‍ ഫലം കണ്ടില്ല. പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി, കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലഎന്നിവരില് ആരെങ്കിലും ഒരാള്‍ തന്നെ വന്നുകാണാതെ വിട്ടുവീഴ്ചക്കില്ലെന്നാണത്രേ ഗൗരിയമ്മയുടെ ഇപ്പോഴത്തെ നിലപാട്.
ഗൗരിയമ്മ യുഡിഎഫ് ഏകോപന സമിതി യോഗത്തില്‍ പങ്കെടുക്കാന്‍ തയ്യാറായാല്‍ ചര്‍ച്ചയാകാമെന്നായിരുന്നു കഴിഞ്ഞയാഴ്ച ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാട്.
ഇക്കാര്യം ഗൗരിയമ്മയെ അറിയിച്ച രാജന്‍ബാബുവും ഷാജുവും അടുത്ത യോഗത്തില്‍ പങ്കെടുക്കണമെന്ന് ഗൗരിയമ്മയോട് അഭ്യര്‍ത്ഥിച്ചെങ്കിലും അവര്‍ അത് തള്ളി.
ഏതുവിധവും ഗൗരിയമ്മയും കോണ്‍ഗ്രസുമായുള്ള അകല്‍ച്ച വര്‍ധിപ്പിച്ച് മുന്നണിയില്‍ നിന്ന് അവരെ അടര്ത്താന് സിപിഎം ശ്രമിക്കുന്നുണ്ടെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും ഉണ്ടാകുന്നുണ്ട്.
എന്നാല്‍ രാജന്‍ബാബുവും ഷാജുവും ഗൗരിയമ്മയ്ക്കൊപ്പം പോകില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് യുഡിഎഫ്. ജെഎസ്എസ് പിളര്‍ത്തി ഒരു വിഭാഗത്തെ കൂടെ നിര്ത്തുകതന്നെയാണത്രേ കോണ്‍ഗ്രസിന്റെ ലക്ഷ്യം.
കഴിഞ്ഞ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് പ്ലീനറി യോഗം വിളിക്കാന്‍ ജെഎസ്എസ് തീരുമാനിച്ചത്. യുഡിഎഫ് വിടുന്നതുമായി ബന്ധപ്പെട്ട ഭിന്നതയെത്തുടര്‍ന്നായിരുന്നു ഇത്. യുഡിഎഫ് വിടണമെന്ന് ഗൗരിയമ്മ വാദിച്ചെങ്കിലും രാജന്‍ബാബുവും ഷാജുവും അടക്കമുള്ള ഭൂരിപക്ഷ നേതാക്കള്‍ അത് അംഗീകരിച്ചില്ല.
ഇക്കാര്യത്തില്‍ വ്യക്തമായ തീരുമാനമെടുക്കുന്നതിനു മാത്രമാണ് പ്ലീനറി സമ്മേളനം. രണ്ടു ചേരിയായി മാറിക്കഴിഞ്ഞ പാര്‍ട്ടി പിടിക്കാന്‍ രണ്ടുപക്ഷവും തീവ്രശ്രമത്തിലാണ്.
യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചനുമായി നടത്തിയ ചര്‍ച്ചയില്‍ , തങ്ങളിപ്പോഴും യുഡിഎഫില്‍ തന്നെയാണെന്ന് ഗൗരിയമ്മ പറഞ്ഞിരുന്നു. എന്നാല്‍ മുന്നണി വിടണമെന്ന നിലപാടില്‍ നിന്ന് ഇപ്പോഴും മാറിയിട്ടില്ലത്രെ. ഇതു മനസിലാക്കിത്തന്നെയാണ്, അവരെ അനുനയിപ്പിക്കാന്‍ അങ്ങോട്ടു പോകേണ്ടെന്ന് കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചത്.
-
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
ഇത്തവണത്തെ താരം ‘ചുവർബോട്ട്’; എഐ അടക്കം പ്രചാരണം ഹൈടെക് -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്











Click it and Unblock the Notifications