കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തടവിലുള്ള ഉന്നതരെ കൊല്ലാന്‍ നീക്കം?

  • By Ajith Babu
Google Oneindia Malayalam News

ദില്ലി: കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിക്കേസില്‍ അറസ്റ്റിലായ സംഘാടക സമിതിയിലെ രണ്ട് ഉന്നതരെ കൊല്ലാന്‍ തിഹാര്‍ ജയില്‍ അധികൃതര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് രണ്ട് തടവുകാരുടെ വെളിപ്പെടുത്തല്‍. വിചാരണതടവിലുള്ള അമിത്, നിഷാന്ത് എന്നീ സഹോദരങ്ങളാണ് ദില്ലി മെട്രോപോളിറ്റന്‍ കോടതി മുന്പാകെ ഈ ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

സംഭവത്തെക്കുറിച്ച് വെള്ളിയാഴ്ച വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേട്ട് വിനോദ് യാദവ് ഹരിനഗര്‍ പൊലീസ് സ്‌റേഷന്‍ ഹൌസ് ഓഫീസറോട് നിര്‍ദേശിച്ചു.

ജുഡീഷ്യല്‍ കസ്‌റഡിയിലുള്ള മൂന്ന് ഉന്നതരില്‍ രണ്ടു പേരെ കൊല്ലണമെന്നായിരുന്നു ആവശ്യം. ഗെയിംസ് സംഘാടക സമിതി മുന്‍ ജോയിന്റ് ഡയറക്ടര്‍ ജനറല്‍ ടി എസ് ദര്‍ബാരി, മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ സഞ്ജയ് മൊഹീന്ദ്രു, മുന്‍ ജോയിന്റ് ഡയറക്ടര്‍ ജനറല്‍ (അക്കൌണ്ട്‌സ് ആന്‍ഡ് ഫിനാന്‍സ്) എം ജയചന്ദ്രന്‍ എന്നിവരാണ് ജുഡീഷ്യല്‍ കസ്‌റഡിയിലുള്ളത്. ഇവരെ കൊല്ലുന്നതിനായി ഒരു കത്തിയും നാടന്‍ തോക്കും തങ്ങള്‍ക്ക് തന്നിരുന്നുവെന്ന് തടവുകാര്‍ കോടതി മുന്പാകെ വെളിപ്പെടുത്തിയിട്ടുണ്ട്.

ജയിലിലെ അതീവ സുരക്ഷാ മേഖലയിലാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്. സാധാരണ തടവറയില്‍ കഴിഞ്ഞ തങ്ങളെ അടുത്തിടെ ഇവിടുത്തേക്ക് മാറ്റിയെന്ന് നിഷാന്തും അമിത്തും പറഞ്ഞു. ഏതുവിധേയനെയും അന്വേഷണം അട്ടിമറിയ്ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന സൂചനകള്‍ നല്‍കുന്നതാണ് വെളിപ്പെടുത്തല്‍.

സംഘാടകസമിതിയില്‍ കല്‍മാഡിയുടെ വിശ്വസ്തരായിരുന്ന ദര്‍ബാരിയും മൊഹീന്ദ്രുവും നവംബര്‍ 15നും ജയചന്ദ്രന്‍ 21നുമാണ് അറസ്‌റിലായത്. അറസ്റ്റിലായതിന് ശേഷം തങ്ങളെ കൈവിട്ട കല്‍മാഡിയ്‌ക്കെതിരെ രൂക്ഷമായ ആരോപണങ്ങളുമായി ദര്‍ബാരി രംഗത്തെത്തിയിരുന്നു.

English summary
Two under trials lodged in the high security in Tihar Jail, in an application to a Delhi court, on Tuesday alleged that they were asked to kill jailed Commonwealth Games officials.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X