Get Updates
Get notified of breaking news, exclusive insights, and must-see stories!

തിവാരി ഡിഎന്‍എ ടെസ്റ്റിന് ഹാജരാവണം

ദില്ലി: മുന്‍ ആന്ധ്ര ഗവര്‍ണറും കോണ്‍ഗ്രസ് നേതാവുമായ എന്‍.ഡി. തിവാരി ഡിഎന്‍എ ടെസ്റ്റിനു വിധേയനാകണമെന്നു ദില്ലി ഹൈക്കോടതി ഉത്തരവിട്ടു. തിവാരിയുടെ മകനാണെന്ന് അവകാശപ്പെട്ടു രോഹിത് ശേഖര്‍ എന്നയാള്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

ഫെബ്രുവരി എട്ടിനു ഹൈക്കോടതി രജിസ്ട്രാര്‍ക്കു മുന്‍പില്‍ ഹാജരായി തിവാരി രക്ത സാംപിള്‍ നല്‍കണം. അച്ഛന്‍ ആരെന്നറിയാനുള്ള ഒരാളുടെ അവകാശം നിഷേധിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ക്രിമിനല്‍ നടപടി ചട്ടപ്രകാരം ഡിഎന്‍എ ടെസ്റ്റിന് ഉത്തരവിടാന്‍ കോടതികള്‍ക്ക് അധികാരമില്ലെന്ന എന്‍ഡി തിവാരിയുടെ വാദം കോടതി തള്ളി.

മുന്‍ പ്രതിരോധ സഹമന്ത്രി ഷേര്‍ സിങ്ങിന്റെ മകള്‍ ഉജ്വല ശര്‍മയുടെ മകനാണു രോഹിത് ശേഖര്‍. തിവാരിയുടെ മകനാണു രോഹിത് എന്ന് ഉജ്വല ശര്‍മ കോടതിയില്‍ ബോധിപ്പിച്ചിരുന്നു. 1967ല്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായിരിക്കേ ഉജ്വലയെ തനിക്കു പരിചയമുണ്ടായിരുന്നെന്ന് കോടതിയില്‍ സമ്മതിച്ച തിവാരി, പക്ഷേ രോഹിത് മകനാണെന്ന് അംഗീകരിയ്ക്കാന്‍ തയാറയിരുന്നില്ല.

ലൈംഗികാരോപണത്തെ തുടര്‍ന്നു 2009 ഡിസംബര്‍ 29ന് തിവാരി ആന്ധ്ര ഗവര്‍ണര്‍ സ്ഥാനം രാജിവച്ചിരുന്നു. മൂന്നു യുവതികള്‍ക്കൊപ്പം തിവാരി കിടക്ക പങ്കിടുന്ന ദൃശ്യം വന്‍ വിവാദം സൃഷ്ടിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+